TRENDING:

ആര്യയുടെ ജാൻ ആണോ? നടൻ ശ്രീകാന്ത് മുരളിക്ക് നേരെ സൈബർ ആക്രമണം

Last Updated:
Cyber attack against actor Srikant Murali | ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ ആര്യ പറഞ്ഞ 'ജാൻ' ആണോയെന്ന് ചോദിച്ചുകൊണ്ടാണ് ശ്രീകാന്ത് മുരളിയുടെ ഫേസ്ബുക് പോസ്റ്റിൽ സൈബർ ആക്രമണം നടക്കുന്നത്
advertisement
1/6
ആര്യയുടെ ജാൻ ആണോ? നടൻ ശ്രീകാന്ത് മുരളിക്ക് നേരെ സൈബർ ആക്രമണം
ബിഗ് ബോസ് താരം ആര്യ ബാബുവിന്റെ ജാൻ ആണോയെന്ന് ചോദിച്ച് നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയുടെ ഫേസ്ബുക് പേജിൽ സൈബർ ആക്രമണം. ബിഗ് ബോസ് അണിയറയിലെ പ്രധാന പ്രവർത്തകനും കൂടിയാണ് ശ്രീകാന്ത് മുരളി. ശ്രീകാന്തിന്റെ ഒരു ഫേസ്ബുക് പോസ്റ്റിന്റെ ചുവടുപിടിച്ചാണ് ആക്രമണം
advertisement
2/6
എബി എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ സംവിധായകനായ ശ്രീകാന്ത് മുരളി അടുത്തിടെ ഇറങ്ങിയ വിജയചിത്രങ്ങളായ കക്ഷി അമ്മിണിപ്പിള്ള, 41, അന്വേഷണം, ഫോറൻസിക് എന്നിവയിൽ ശ്രദ്ധേയമായ വേഷങ്ങളും കൈകാര്യം ചെയ്തിരുന്നു
advertisement
3/6
ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ആദ്യ എപ്പിസോഡുകളിലാണ് ആര്യ തന്റെ പ്രിയപ്പെട്ട ജാനിനെ പറ്റി പറയാൻ ഇടയായത്. അതാരെന്ന് അറിയാൻ പ്രേക്ഷകരും കാത്തിരുന്നു. എന്നാൽ ആൾ ആരെന്ന് ആര്യ വ്യക്തമാക്കിയിരുന്നില്ല. അതാണ് ഇപ്പോൾ ഇവിടെ സൈബർ ആക്രമണത്തിൽ കലാശിച്ചിരിക്കുന്നതും
advertisement
4/6
ബിഗ് ബോസ് അവതാരകൻ കൂടിയായ മോഹൻലാലിനൊപ്പം നിൽക്കുന്ന ശ്രീകാന്ത് മുരളിയുടെ പോസ്റ്റിന്റെ കമന്റു സെക്ഷനിൽ കടന്നാണ് ആക്രമണം. 'ഇന്ത്യൻ സിനിമയുടെ ജാനും, ഞാനും' എന്ന അടിക്കുറിപ്പാണ് പ്രശ്നമായത്
advertisement
5/6
ആര്യ പറഞ്ഞ ജാൻ നിങ്ങൾ ആണോ എന്നും ചോദിച്ച് കൊണ്ടായിരുന്നു ചോദ്യശരങ്ങൾ
advertisement
6/6
കൊറോണ ജാഗ്രതയെത്തുടർന്ന് ബിഗ് ബോസ് അവസാനിപ്പിച്ച ശേഷം മത്സരാർത്ഥികളെല്ലാവരും നാട്ടിൽ മടങ്ങിയെത്തിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
ആര്യയുടെ ജാൻ ആണോ? നടൻ ശ്രീകാന്ത് മുരളിക്ക് നേരെ സൈബർ ആക്രമണം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories