TRENDING:

വിവാഹം കായലിന് നടുവിൽ; വധു നെഹ്‌റു ട്രോഫി വള്ളംകളി ചരിത്രത്തിലെ ഏക വനിതാ ക്യാപ്റ്റൻ

Last Updated:
വഞ്ചിപ്പാട്ടിന്റെയും കലാരൂപങ്ങളുടെയും അകമ്പടിയൊടെയാണ് വധൂവരന്മാര്‍ മണ്ഡപത്തിലേക്കെത്തിയത്. കേരളത്തിന്റെ പാരമ്പര്യ കലകളും നൃത്ത രൂപങ്ങളും ഡിടിപിസിയുടെ കൈനകരി ഹൗസ്ബോട്ട് ടെര്‍മിനലിലെ പ്രത്യേകം തയ്യാറാക്കിയ ജങ്കാറില്‍ കോര്‍ത്തിണക്കിയായിരുന്നു
advertisement
1/5
വിവാഹം കായലിന് നടുവിൽ; വധു നെഹ്‌റു ട്രോഫി വള്ളംകളി ചരിത്രത്തിലെ ഏക വനിതാ ക്യാപ്റ്റൻ
കായലിന് നടുവിൽ തുറന്ന വേദിയിലായി ഒരു വിവാഹം. തുറന്ന വേദിയിൽ വിവാഹം എന്നത് ഇന്നിപ്പോൾ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കേരളത്തിൽ ഇത്തരത്തിൽ കായലിന് നടുവിലായി ഒരു വിവാഹം നടക്കുന്നത് ആദ്യമായിരിക്കും.
advertisement
2/5
കഴിഞ്ഞയാഴ്ച ആലപ്പുഴ കായലിന് നടുവിലായാണ് ഈ വിവാഹം നടന്നത്. നെഹ്‌റു ട്രോഫി വള്ളംകളി ചരിത്രത്തിലെ ഒരേ ഒരു വനിത ക്യാപ്റ്റന്‍ ആയ ഹരിത അനിലായിരുന്നു വധു. ചാലക്കുടി സ്വദേശിയായ ഹരിനാഥാണ് വരന്‍.
advertisement
3/5
വധൂവരന്മാര്‍ക്കായി കതിര്‍മണ്ഡപമൊരുങ്ങിയത് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കൈനകരി വട്ടക്കായലിലാണ്. ഈ വെറൈറ്റി വിവാഹത്തിന്റെ ചിത്രങ്ങൾ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഹരിതയുടെ അപേക്ഷയില്‍ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടെയാണ് വിവാഹം നടന്നത്.
advertisement
4/5
വഞ്ചിപ്പാട്ടിന്റെയും കലാരൂപങ്ങളുടെയും അകമ്പടിയൊടെയാണ് വധൂവരന്മാര്‍ മണ്ഡപത്തിലേക്കെത്തിയത്. കേരളത്തിന്റെ പാരമ്പര്യ കലകളും നൃത്ത രൂപങ്ങളും ഡിടിപിസിയുടെ കൈനകരി ഹൗസ്ബോട്ട് ടെര്‍മിനലിലെ പ്രത്യേകം തയ്യാറാക്കിയ ജങ്കാറില്‍ കോര്‍ത്തിണക്കിയായിരുന്നു വിവാഹത്തിന്റെ ചടങ്ങുകൾ നടന്നത്.
advertisement
5/5
വിദേശികളടക്കം എഴുന്നൂറോളം അതിഥികളാണ് വിവാഹത്തിനു പങ്കെടുത്തത്. ഡല്‍ഹി പൊലീസില്‍ സീനിയര്‍ ഫോറന്‍സിക് സയന്റിസ്റ്റായ ഹരിത അനിൽ നെഹ്റുട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ ഏക വനിതാ ക്യാപ്റ്റനാണ്.
മലയാളം വാർത്തകൾ/Photogallery/Kerala/
വിവാഹം കായലിന് നടുവിൽ; വധു നെഹ്‌റു ട്രോഫി വള്ളംകളി ചരിത്രത്തിലെ ഏക വനിതാ ക്യാപ്റ്റൻ
Open in App
Home
Video
Impact Shorts
Web Stories