Gooseberry Juice Benefits|ഒഴിഞ്ഞ വയറിൽ നെല്ലിക്ക ജ്യൂസ് കഴിക്കൂ; ഈ 7 ഗുണങ്ങൾ നിങ്ങൾക്ക് സ്വന്തം
- Published by:ASHLI
- news18-malayalam
Last Updated:
നിങ്ങൾ ഈ പ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെങ്കിൽ ദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ഗുണം ചെയ്യും
advertisement
1/8

പ്രതിരോധശേഷി വർധിപ്പിക്കുന്നു: ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ വിറ്റാമിൻ സി പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ വിറ്റാമിൻ സി യാൽ സമ്പുഷ്ടമായ നെല്ലിക്ക അതിരാവിലെ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഇതിലൂടെ ശരീരത്തിൽ രോഗാണുക്കൾ പ്രവേശിക്കുന്നതിൽ നിന്നും പ്രതിരോധിക്കുകയും അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
advertisement
2/8
ദഹനം മെച്ചപ്പെടുത്തുന്നു: ദഹനസംബന്ധമായ അസുഖങ്ങൾ അലട്ടുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ദിവസവും ഒഴിഞ്ഞ വയറിൽ നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് വളരെ നല്ലതാണ്. നാരുകളും ആൻ്റിഓക്‌സിഡൻ്റുകളാലും സമ്പന്നമായ നെല്ലിക്ക മികച്ച ദഹനത്തിന് വളരെയധികം സഹായിക്കുന്നു. ഒഴിഞ്ഞ വയറ്റിൽ അംല ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ മലവിസർജ്ജനം നിയന്ത്രിക്കാനും മലബന്ധം തടയാനും മൊത്തത്തിൽ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
advertisement
3/8
മുടിയുടെ ആരോഗ്യം: ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ അകാലനര എന്നിവ. അതിന് മികച്ചൊരു പരിഹാരമാണ് നെല്ലിക്ക. ദിവസവും നെല്ലിക്ക ജ്യൂസ് ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് മുടികൊഴിച്ചിൽ തടയുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
advertisement
4/8
ശരീരഭാരം കുറയ്ക്കാൻ: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിൻ സി സമ്പുഷ്ടമായതിനാൽ ഭാരം കുറയ്ക്കുന്ന പ്രവർത്തനത്തെ വേഗത്തിലാക്കാൻ സഹായിക്കുന്നു. ശരീരത്തിൽ വിറ്റാമിൻ സി നിലനിർത്താൻ സഹായിക്കുകയും ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
advertisement
5/8
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക ജ്യൂസ് സഹായിക്കും. പ്രമേഹം നിയന്ത്രിക്കുന്നവാൻ ശ്രമിക്കുന്നവർ ഇത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ഇത് ഇൻസുലിൻ അളവ് നിയന്ത്രിക്കാനും ദിവസം മുഴുവൻ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്താനും സഹായിക്കും.
advertisement
6/8
ആരോഗ്യകരമായ ചർമ്മം: ഫ്രീ റാഡിക്കലുകളെ ചെറുക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളാൽ നിറഞ്ഞതാണ് നെല്ലിക്ക. ദിവസവും കഴിക്കുന്നതിലൂടെ യുവത്വവും തിളങ്ങുന്നതുമായ ചർമ്മം നേടാൻ നിങ്ങളെ സഹായിക്കുന്നു. അതിരാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്താനും പാടുകൾ കുറയ്ക്കാനും വാർദ്ധക്യത്തിൻ്റെ ഫലങ്ങൾ മന്ദഗതിയിലാക്കാനും സഹായിക്കും. മുഖക്കുരു അല്ലെങ്കിൽ പാടുകൾ എന്നിവയ്‌ക്കെതിരെ പോരാടാനും ഇത് നിങ്ങളെ സഹായിക്കും.
advertisement
7/8
വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു: ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി ശരീരത്തെ ശുദ്ധീകരിക്കാൻ നെല്ലിക്ക ജ്യൂസ് വളരെയധികം സഹായിക്കുന്നു. ഒരു പ്രകൃതിദത്ത ഡിറ്റോക്സ് ഏജൻ്റായി നെല്ലിക്ക ജ്യൂസ് പ്രവർത്തിക്കുന്നു. വിഷവസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളാൻ സഹായിക്കുന്നു. ഇതിലൂടെ ശരീരത്തിന്റെ ആരോഗ്യനില ത്വരിതപ്പെടുത്തുന്നു.
advertisement
8/8
ശരീരത്തിന്റെ മികച്ച ആരോഗ്യത്തിന് വിറ്റാമിനുകൾ വളരെ അത്യാവശ്യമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനാണ് വിറ്റാമിൻ സി. അതിനാൽ തന്നെ ദിനവും വിറ്റാമിൻ സി സമ്പുഷ്ടമായ ഭക്ഷണങ്ങൾ മതിയായ അളവിൽ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. വിറ്റാമിൻ സി യാൽ ഏറെ സമ്പുഷ്ടമായ ഒന്നാണ് നെല്ലിക്ക. ദിവസവും നെല്ലിക്ക കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ഈ 7 ഗുണങ്ങൾ നിങ്ങൾക്ക് സ്വന്തമാക്കാം.
മലയാളം വാർത്തകൾ/Photogallery/Life/
Gooseberry Juice Benefits|ഒഴിഞ്ഞ വയറിൽ നെല്ലിക്ക ജ്യൂസ് കഴിക്കൂ; ഈ 7 ഗുണങ്ങൾ നിങ്ങൾക്ക് സ്വന്തം