Most Handsome Men In The World|ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ പുരുഷന്മാർ; പട്ടികയിൽ ഋത്വിക് റോഷനും
- Published by:Naseeba TC
- news18-malayalam
Last Updated:
ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ ഏഴ് പുരുഷന്മാർ
advertisement
1/8

ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷൻ ആരാണ്? ആ പട്ടികയിൽ ആരൊക്കെയുണ്ടെങ്കിലും ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ ഒരു മുഖം ഉണ്ടാകുമെന്ന് ഉറപ്പാണ്. മറ്റാരുമല്ല, ബോളിവുഡ് താരം ഋത്വിക് റോഷൻ. ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ ഏഴ് പുരുഷന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഋത്വിക് റോഷൻ. ദി ടീൽമാംഗോ കഴിഞ്ഞ മാസം പുറത്തിറക്കിയ പട്ടികയിലെ സുന്ദരന്മാർ ഇവരാണ്.
advertisement
2/8
കിം ടേ യൂങ് എന്ന പേരിനേക്കാൾ ബിടിഎസ് താരം വി എന്ന പേരിലായിരിക്കും ഈ താരം അറിയപ്പെടുന്നത്. ബിടിഎസ് എന്ന കൊറിയൻ പോപ്പ് ബാൻഡിലൂടെ ലോകം മുഴുവൻ ആരാധകരുള്ള ഇരുപത്തിയഞ്ചുകാരനാണ് കിം. സൗത്ത് കൊറിയൻ ഗായകനും നടനുമൊക്കെയായ കിം ആണ് ലോകത്തിലെ ഏറ്റവും സുന്ദരൻ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. (Image: bts.bighitofficial/Instagram)
advertisement
3/8
പട്ടികയിൽ രണ്ടാമതുള്ളത് ബോളിവുഡ് താരം ഋത്വിക് റോഷനാണ്. 47 കാരനായ ഋത്വിക് ഇതാദ്യമായല്ല സുന്ദരന്മാരുടെ പട്ടികയിൽ ഇടം നേടുന്നത്.
advertisement
4/8
ഹോളിവുഡ് നടൻ റോബർട്ട് പാറ്റിൻസൺ ആണ് മൂന്നാം സ്ഥാനത്തുള്ളത്. ട്വൈലറ്റ് സാഗയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ പാറ്റിൻസണിന് കേരളത്തിലും നിരവധി ആരാധകരുണ്ട്.
advertisement
5/8
ഹോളിവുഡ് നടൻ ബ്രാഡ് പിറ്റ് ലോകത്തിലെ സുന്ദരന്മാരുടെ പട്ടികയിൽ നാലാമതാണ്. 57 കാരനായ ബ്രാഡ് പിറ്റിൻസൺ തന്റെ സിനിമകളിലൂടെ മാത്രമല്ല, സൗന്ദര്യത്തിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. (Image: Instagram)
advertisement
6/8
മിഷൻ ഇംപോസിബിൾ താരം ടോം ക്രൂസാണ് പട്ടികയിലുള്ള മറ്റൊരു ഹോളിവുഡ് നടൻ. ദി ടീൽമാംഗോ റിപ്പോർട്ട് പ്രകാരം പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ടോം ക്രൂസ്.
advertisement
7/8
ഇറാഖ് സ്വദേശിയായ ഒമർ ബൊർകാൻ അൽ ഗാല അറിയപ്പെടുന്ന കവിയും നടനും ഫോട്ടോഗ്രാഫറുമൊക്കയാണ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും സുന്ദരനായ പുരുഷനായാണ് മുപ്പത്തിയൊന്നുകാരനായ ഒമർ ബൊർകാനെ വിശേഷിപ്പിക്കുന്നത്. ഏറ്റവും സുന്ദരനായ അറബ് പുരുഷനായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. (Image/ Instagram)
advertisement
8/8
ക്രിസ് ഇവാൻസിന്റെ സിനിമകളോളം തന്നെ അദ്ദേഹത്തിന്റെ സൗന്ദര്യവും വാഴ്ത്തപ്പെട്ടിട്ടുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ അമേരിക്കയാണ് പട്ടികയിൽ ഏഴാമതുള്ളത്.
മലയാളം വാർത്തകൾ/Photogallery/Life/
Most Handsome Men In The World|ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ പുരുഷന്മാർ; പട്ടികയിൽ ഋത്വിക് റോഷനും