കൊറോണ വൈറസ്: ചൈന നഷ്ടപരിഹാരം നൽകണമെന്ന് ഡൊണാൾഡ് ട്രംപ്
- Published by:Rajesh V
- news18-malayalam
Last Updated:
US president Donald Trump | വൈറസ് ബാധ ഉണ്ടായപ്പോള്‍ത്തന്നെ ഇല്ലാതാക്കാനുള്ള സത്വര നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ലോകമെമ്പാടും പടര്‍ന്നുപിടിക്കുന്ന സ്ഥിതി ഒഴിവാക്കാമായിരുന്നു- ട്രംപ് പറഞ്ഞു.
advertisement
1/6

വാഷിങ്ടൺ: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് വരുത്തിവച്ച നാശനഷ്ടങ്ങള്‍ക്കു ചൈനയില്‍നിന്നു നഷ്ടപരിഹാരം തേടിയേക്കുമെന്ന് ട്രംപ് സൂചിപ്പിച്ചു.
advertisement
2/6
ചൈനയുടെ നടപടിയില്‍ അമേരിക്ക ഒട്ടും തൃപ്തരല്ലെന്ന് വൈറ്റ്ഹൗസില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. കൊറോണയെ പ്രഭവകേന്ദ്രത്തില്‍ തന്നെ നശിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് അമേരിക്ക കരുതുന്നതെന്നും ട്രംപ് വ്യക്തമാക്കി.
advertisement
3/6
വൈറസ് ബാധ ഉണ്ടായപ്പോള്‍ത്തന്നെ ഇല്ലാതാക്കാനുള്ള സത്വര നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ലോകമെമ്പാടും പടര്‍ന്നുപിടിക്കുന്ന സ്ഥിതി ഒഴിവാക്കാമായിരുന്നു. ചൈനയെകൊണ്ടു കണക്കു പറയിക്കാന്‍ ഒട്ടേറെ വഴികളുണ്ട്.- ട്രംപ് പറഞ്ഞു.
advertisement
4/6
ശക്തമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ നടക്കുന്നതെന്നും ട്രംപ് പറഞ്ഞു. വൈറസ് ബാധ മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തിനു പരിഹാരമായി ചൈന ജര്‍മനിക്ക് 165 ബില്യൻ ഡോളര്‍ നല്‍കണമെന്ന് അടുത്തിടെ ഒരു ജര്‍മന്‍ പത്രം മുഖപ്രസംഗം എഴുതിയതു ട്രംപ് ചൂണ്ടിക്കാട്ടി.
advertisement
5/6
സമാനമായ നടപടി യുഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്ന ചോദ്യത്തിന്, അതിലും എളുപ്പത്തിലുള്ള നടപടികളാവും അമേരിക്ക സ്വീകരിക്കുകയെന്നും ട്രംപ് പറഞ്ഞു. ജര്‍മനി ആവശ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ തുകയെക്കുറിച്ചാണ് യുഎസ് ആലോചിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
advertisement
6/6
അമേരിക്കയില്‍ 55,000-ത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ കോവിഡ് വ്യാപനം മൂലം സമ്പദ് വ്യവസ്ഥയ്ക്കു കനത്ത് ഇടിവാണ് ഉണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ക്കു ജോലി നഷ്ടപ്പെടുകയും ചെയ്തു.