രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന റോഡപകടങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കാൻ
ഉറക്കം തോന്നിയാൽ വണ്ടി നിറുത്തി വിശ്രമിക്കുക. പൂർണ ആരോഗ്യസ്ഥിതിയിൽ മാത്രമേ ഒരു വ്യക്തി വാഹനം ഓടിക്കാവൂ.
ഡ്രൈവറുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പ്രധാനപ്പെട്ടതാണ്
വയറു നിറച്ച് ഭക്ഷണം കഴിച്ച ശേഷമോ ഭക്ഷണം കഴിക്കാതെയോ വാഹനം ഓടിക്കാൻ പാടില്ല
തുടർച്ചയായി നാലു മണിക്കൂർ ഡ്രൈവ് ചെയ്ത ശേഷം നിർബന്ധമായും 10 മിനിറ്റെങ്കിലും വിശ്രമിക്കുക.
നടുവേദനയുള്ളപ്പോൾ വാഹനം ഓടിക്കാതിരിക്കുക.യാത്രക്കിടെ വെള്ളം കുടിക്കുക. ഇത് ക്ഷീണം അകറ്റാൻ സഹായിക്കും
പൂർണ ആരോഗ്യവാണെങ്കിൽ മാത്രമേ വാഹനം ഓടിക്കാവു.രോഗങ്ങൾക്കുള്ള മരുന്നു കഴിക്കുന്നവർ മരുന്ന് കഴിച്ച് ആറ് മണിക്കൂർ ശേഷമേ വാഹനം ഓടിക്കാവൂ.
രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കുക.യാത്രക്കിടെ ഡ്രൈവർ ഉറങ്ങാതിരിക്കാൻ ഒപ്പമിരിക്കുന്ന വ്യക്തി ശ്രദ്ധിക്കണം.