പിന്തള്ളപ്പെട്ട സിനിമയിലെ നായകൻ; നിവിൻ പോളിയുടെ വഴി

‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ’ എന്ന ഡയലോഗിലൂടെ പ്രേക്ഷകരുടെ മനസ്സിൽ വീണ്ടും ഇടംപിടിച്ച നിവിൻ പോളിക്ക് ഇന്ന് 40 വയസ്  

ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ബിരുദധാരിയായ നിവിൻ ടെക് ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘മലർവാടി ആർട്ട്സ് ക്ലബ്’ ആദ്യ ചിത്രം. ആദ്യ സിനിമയ്ക്ക് പിന്നിലുമുണ്ട് ഒരു അറിയാക്കഥ

ഇതേ സിനിമയിലേക്ക് ഓഡിഷൻ നടത്തിയ നിവിൻ തഴയപ്പെട്ടിരുന്നു. ശേഷം ഇതേ ചിത്രത്തിൽ നായകനായി വന്നതിനു പിന്നിലുണ്ട് മറ്റൊരു കഥ

ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഭിനേതാക്കളിൽ ഒരാൾ പിൻവാങ്ങിയതും, അവിടേയ്ക്ക് നിവിൻ പോളി വരികയായിരുന്നു 

കോളേജ് കാലം മുതൽ പ്രണയിച്ച റിന്നയെ 2010ൽ നിവിൻ മിന്നുകെട്ടി. ദമ്പതികൾക്ക് രണ്ടു മക്കൾ

‘പ്രേമം’ സിനിമയിലും നിവിനായിരുന്നില്ല നായക വേഷത്തിലേക്കുള്ള ആദ്യ ചോയ്സ്. ദുൽഖർ സൽമാനെ പരിഗണിച്ചുവെങ്കിലും, അൽഫോൺസ് പുത്രൻ നിവിൻ പോളിയെ നായകനാക്കി 

നിവിൻ പോളിയും ടൊവിനോ തോമസും തമ്മിൽ അകന്ന ബന്ധമുണ്ട്