എനിക്കതിൽ നാണക്കേടില്ല എന്ന് ആരാധ്യ ദേവി; 22-ാം വയസിൽ പറഞ്ഞത് തിരുത്തി നടി
- Published by:meera_57
- news18-malayalam
Last Updated:
റാം ഗോപാൽ വർമ്മ ഒരു ട്വീറ്റിലൂടെ കണ്ടെത്തി നായികയാക്കിയ ആരാധ്യ ദേവിയുടെ യഥാർത്ഥ പേര് ശ്രീലക്ഷ്മി എന്നാണ്
ശ്രീലക്ഷ്മി എന്ന പേരിലാണ് 22 വയസു വരെ ആരാധ്യ ദേവി (Aaradhya Devi) അറിയപ്പെട്ടത്. തലവര മാറിയത് ഒരൊറ്റ ഫോട്ടോഷൂട്ട് കൊണ്ടും. താൻ കേട്ടിട്ട് പോലുമില്ലാതിരുന്ന സംവിധായകൻ റാം ഗോപാൽ വർമ്മ ഈ മലയാളി പെൺകുട്ടിയെ ഒരു ട്വീറ്റിലൂടെ കേരളത്തിൽ നിന്നും കണ്ടെത്തി. 'സാരി' എന്ന ചിത്രത്തിൽ നായികയാക്കി. ശ്രീലക്ഷ്മി എന്ന ആരാധ്യ യെസ് പറയും മുൻപേ, തന്റെ ഓഫീസ് ചുമരിൽ നായികമാർക്കുള്ള സ്ഥാനത്ത് ആരാധ്യയുടെ ചിത്രം അദ്ദേഹം പതിപ്പിച്ചിരുന്നു. പിന്നീട് എല്ലാം വളരെ പെട്ടെന്നാണ് നടന്നത്
advertisement
ഗ്ലാമറിൽ മുങ്ങി നിവരുന്ന നായികമാരാണ് റാം ഗോപാൽ വർമയുടെ ചിത്രങ്ങളുടെ പ്രത്യേകത. അവിടേക്കാണ് മഞ്ഞ നിറത്തിലെ ഒരു സാധാരണ സാരി ഉടുത്ത്, കയ്യിൽ ത്രീ ഫോൾഡ് കുടയുമായി സ്റ്റീൽ ക്യാമറയുടെ മുന്നിൽ നിന്നും പോസ് ചെയ്ത ആരാധ്യ എത്തിച്ചേർന്നത്. വളരെയേറെ ശ്രമിച്ചതിന്റെ ഫലമായാണ് ശ്രീലക്ഷ്മി ആർ.ജി.വി. എന്ന റാം ഗോപാൽ വർമയുടെ നായ്കയായത്. സാരി അണിഞ്ഞിട്ടു പോലും ശ്രീലക്ഷ്മി നേരിട്ട വിമർശനം ചില്ലറയല്ല. അന്ന് നായിക പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു (തുടർന്ന് വായിക്കുക)
advertisement
പണത്തിനു വേണ്ടി തുണിയുരിഞ്ഞു എന്നായിരുന്നു ആരാധ്യയുടെ സാരി ചിത്രങ്ങൾ നേരിട്ട പരിഹാസങ്ങളിൽ ഒന്ന്. ഞാൻ എവിടെയാണ് തുണിയുരിഞ്ഞത് എന്ന് അവർ തിരിച്ചു ചോദിച്ചു. പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും ഉണ്ടായിരുന്നു ആരാധ്യയെ പഴിപറഞ്ഞവരുടെ കൂട്ടത്തിൽ. അക്കാലങ്ങളിൽ ഏതാനും നവമാധ്യമങ്ങൾക്ക് ശ്രീലക്ഷ്മി നൽകിയ അഭിമുഖ ശകലങ്ങൾ അവരുടെ പടങ്ങൾ പോലെ തന്നെ വൈറലായി. സിനിമയിൽ എത്തിയ ആരാധ്യ ആ പരാമർശങ്ങളോട് മറ്റൊരു ഭാഷയിൽ മറുപടി കൊടുത്തു
advertisement
സാരിയുടെ ആദ്യ പോസ്റ്ററിലെ ആരാധ്യ പ്രതികാരദാഹിയായ ഒരു സ്ത്രീയുടെ ഭാവത്തിലെത്തി. ക്യാമറയെ നോക്കി തോക്കു ചൂണ്ടുന്ന ഒരു സാരിക്കാരി പെണ്ണായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. പിന്നെ ആരാധ്യയുടെ ചിത്രങ്ങൾ തുരുതുരെ പ്രത്യക്ഷപ്പെട്ടു. അതിനായി റാം ഗോപാൽ വർമ്മ പ്രത്യേകം ഫോട്ടോഷൂട്ടുകൾ സംഘടിപ്പിച്ചു. എല്ലാത്തിലും അത്യന്തം ഗ്ലാമറസായാണ് ആരാധ്യാ ദേവി എത്തിച്ചേർന്നത്. വിമർശനങ്ങൾ ആ ഫോട്ടോകളെയും പിന്തുടർന്നു
advertisement
ഒരിക്കൽ ഗ്ലാമറിനെ തള്ളിപ്പറഞ്ഞ തന്റെ വാക്കുകളിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തി ആരാധ്യ മറ്റൊരു പോസ്റ്റുമായി വരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അവർ അത് വ്യക്തമാക്കി. 'മുൻപ് ഞാൻ ഗ്ലാമറസ് റോളുകൾ ഒഴിവാക്കിയിരുന്നു. 22-ാം വയസിൽ ഞാൻ പറഞ്ഞ ആ പ്രസ്താവനയെ തിരികെവിളിച്ച് ആ പ്രായത്തെ വിലയിരുത്താൻ ഇന്ന് ഞാൻ മുതിരുന്നില്ല. കാലക്രമേണ, നമ്മുടെ കാഴ്ചപ്പാടുകൾ വളരും. ജീവിതാനുഭവങ്ങൾ, കാഴ്ചപ്പാടുകളെ മാറ്റും. വ്യക്തികളെയും വേഷങ്ങളെയും കുറിച്ചുള്ള വീക്ഷണഗതി മാറിമറിയും...
advertisement
പണ്ട് പറഞ്ഞ വാക്കുകളിൽ ഞാൻ പശ്ചാത്തപിക്കുന്നില്ല. എന്റെ അന്നത്തെ ഫീലിങ്ങിനെ അടിസ്ഥാനമാക്കിയായിരുന്നു അത്. ഗ്ലാമർ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. എനിക്ക് അത് ശാക്തീകരണമാണ്, നാണക്കേടല്ല. ഒരു നടിയെ സംബന്ധിച്ച് ബഹുലപ്രവീണമായ കഴിവുകൾക്കാണ് പ്രാധാന്യം. എക്സൈറ്റിങ് ആയുള്ള ഏതു വേഷത്തിലും എനിക്ക് താൽപ്പര്യമാണ്. ഗ്ലാമറസ് ആയാലും ഇല്ലെങ്കിലും. തെല്ലും പശ്ചാത്താപമില്ല. വരാനിരിക്കുന്ന റോളുകളോടുള്ള ആവേശം മാത്രം,' ആരാധ്യ ദേവി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ഇതാ. ആരാധ്യ ദേവി ആദ്യമായി നായികയായ ചിത്രം 'സാരി' ഈ മാസം പുറത്തിറങ്ങും