തന്റെ പുതിയ വർക്ക്സ്‌പെയ്‌സ് പരിചയപ്പെടുത്തി ഗായിക അമൃതാ സുരേഷ്
വർഷങ്ങളായി മലയാള സിനിമാ, ചലച്ചിത്ര മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് അമൃതാ സുരേഷിന്റേത്
അടുത്തിടെ ചില വ്യക്തിപരമായ വിഷയങ്ങളുമായി അമൃത വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു
ഇതിപ്പോൾ തന്റെ പുതിയ സംഗീത ലോകത്തിന് പുത്തൻ നിറങ്ങൾ സമ്മാനിക്കുകയാണ് അമൃത സുരേഷ്
വീട്ടിലാണോ എന്ന് വ്യക്തമാക്കിയിട്ടില്ല, പുതിയ സ്റ്റുഡിയോ സ്‌പെയ്‌സ് നിർമിക്കുകയാണ് അമൃത സുരേഷ്
ചുമരുകൾക്ക് മനോഹരമായ വർണങ്ങൾ നൽകി ആ വർക്ക്സ്‌പെയ്‌സ് പൂർത്തീകരിക്കുന്ന തിരക്കിലാണ് അമൃത
അമൃതയും സഹോദരി അഭിരാമിയും ചേർന്ന് അവരുടെ സംഗീത ബാൻഡ് ആയ ‘അമൃതം ഗമയ’ വീണ്ടും സജീവമാക്കിയിരുന്നു
നിരവധിപ്പേർ അമൃതയുടെ പുതിയ ചുവടുവയ്‌പ്പിന് ആശംസ അറിയിച്ചുകഴിഞ്ഞു