പ്രായം പറഞ്ഞ് കളിയാക്കിയവരുണ്ടോ! നടി മീര വാസുദേവനും ഭർത്താവും പങ്കാളിയെ കുറിച്ചുള്ള അഭിപ്രായവുമായി
- Published by:meera_57
- news18-malayalam
Last Updated:
മീരയും വിപിനും ആറു മാസങ്ങൾക്ക് മുൻപാണ് വിവാഹം ചെയ്തത്. ഇവരുടെ പ്രായവ്യത്യാസം ട്രോളുകളുടെ ഇഷ്‌ടവിഷയമായിരുന്നു
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് നടി മീര വാസുദേവനും (Meera Vasudevan) ഛായാഗ്രാഹകനായ വിപിൻ പുതിയങ്കവും (Vipin Puthiyankam) പുതിയൊരു ജീവിതം ആരംഭിച്ചത്. ക്ഷേത്രത്തിൽ നടന്ന ലളിതമായ താലികെട്ട് ചടങ്ങിലാണ് ഇവർ ജീവിതത്തിൽ ഒന്നിച്ചത്. മീരയുടേത് മൂന്നാമത്തെ വിവാഹമായിരുന്നു എന്നതിന്റെ പേരിൽ നിരവധി ട്രോളുകളും അധിക്ഷേപങ്ങളും ഉയർന്നു. ടി.വി. സീരിയൽ ആയ 'കുടുംബവിളക്കിലെ' നായിക മീര വാസുദേവനും ഇതേ പരമ്പരയുടെ ഛായാഗ്രാഹകൻ വിപിൻ പുതിയങ്കവും ആയിരുന്നു. വിവാഹത്തെ കുറിച്ച് സൂചനകൾ നൽകാതെ, വിവാഹം കഴിഞ്ഞ വിവരവും ഏതാനും ചിത്രങ്ങളും മീര ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു
advertisement
സീനിയർ നടിയായ മീരയുടെയും ഭർത്താവിന്റെയും പ്രായവ്യത്യാസം ട്രോളുകളുടെ ഇഷ്‌ടവിഷയമായിരുന്നു. മീര വാസുദേവന് രണ്ടാമത്തെ വിവാഹത്തിൽ നിന്നും ഒരു മകനുമുണ്ട്. നടൻ ജോൺ കൊക്കനായിരുന്നു മീരയെ രണ്ടാമത് വിവാഹം ചെയ്തത്. പിരിഞ്ഞതും ഇരുവരും പുതിയ വിവാഹബന്ധം ആരംഭിച്ചു കഴിഞ്ഞു. മകനെ സാക്ഷി നിർത്തിയാണ് മീര മറ്റൊരു ജീവിതത്തിനു തുടക്കമിട്ടത്. വിവാഹ ശേഷം മീരയും വിപിനും അവരുടെ ഔദ്യോഗിക മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കുന്നത് തുടർന്നു (തുടർന്നു വായിക്കുക)
advertisement
മീര വാസുദേവൻ 'മധുരനൊമ്പര കാറ്റ്' എന്ന പരമ്പരയിലെ അമ്മായിയമ്മയുടെ വേഷം ചെയ്യുകയാണ്. മീരയും വിപിനും ഒന്നിക്കാനിടയായ 'കുടുംബവിളക്ക്' ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ അവസാനിച്ചിരുന്നു. 2020 ജനുവരിയിലാണ് കുടുംബവിളക്ക് ആരംഭിച്ചത്. കുടുംബപ്രേക്ഷകരുടെ ഇഷ്‌ടപരമ്പരയായി കുടുംബവിളക്ക് അത്രയും കാലം അഭിപ്രായം നേടി മുന്നേറി. അഭിനയത്തിന് പുറമേ, മോഡലിംഗ് എഴുത്ത് തുടങ്ങിയ മേഖലകളിൽ മീര സജീവമാണ്. ഒരു ഇംഗ്ലീഷ് ദേശീയ മാധ്യമത്തിൽ മീര വാസുദേവൻ വർഷങ്ങളോളം കോളമിസ്റ്റായിരുന്നു
advertisement
മീരയും വിപിനും തമ്മിൽ പ്രണയത്തിലാണ് എന്ന് ഒരു സൂചന പോലും എവിടെയും ചർച്ചയായി മാറിയിരുന്നില്ല. എന്നാൽ, അതിന്റെ ലക്ഷണങ്ങൾ ഒരിടത്തു സ്ഥിരമായി വന്നുകൊണ്ടിരുന്നു. അധികമാരും ശ്രദ്ധിച്ചില്ല എന്ന് മാത്രം. വിപിൻ പുതിയങ്കം ഇൻസ്റ്റഗ്രാമിൽ എന്ത് പോസ്റ്റ് ചെയ്താലും, മീര അതിൽ ഏതാണ്ട് ആദ്യം തന്നെ കമന്റ് ചെയ്യുന്ന വ്യക്തിയായിരുന്നു. വിവാഹം കഴിഞ്ഞ് ഇത്രയും നാളുകൾ ആയിട്ടും വിപിനും, മീരയും ആ പതിവ് തുടർന്നു പോകുന്നതിൽ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. വിപിൻ ഇപ്പോഴും മലയാള സീരിയൽ ലോകത്തെ ക്യാമറയുടെ പിന്നിലെ കണ്ണുകളായുണ്ട്
advertisement
ഇക്കഴിഞ്ഞ ദിവസം വിപിൻ പുതിയങ്കം ഇൻസ്റ്റഗ്രാമിൽ തന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ക്യാമറ പ്രവർത്തിപ്പിക്കുന്ന തന്റെ ഒരു ചിത്രമാണ് വിപിൻ പോസ്റ്റ് ഇട്ടത്. ഒരുപാട് എന്ന് വിളിയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും, നിരവധിപ്പേർ വിപിന്റെ പോസ്റ്റിൽ കമന്റ് ഇട്ടിട്ടുണ്ട്. നടി വീണ നായർ ഉൾപ്പെടെ സുഹൃത്തുക്കളും ആരാധകരുമായ ആൾക്കാർ ലൈക്ക് ചെയ്തിരിക്കുന്നു. പക്ഷെ, അതിൽ ഏറ്റവും മികച്ചു നിൽക്കുന്നത് ഭാര്യ മീര വാസുദേവന്റെ കമന്റ് അല്ലാതെ മറ്റൊന്നല്ല. ഭാര്യയും ഭർത്താവും എത്രത്തോളം പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണ് ഈ പോസ്റ്റ്
advertisement
വിപിൻ വീട്ടിലും തൊഴിലിടത്തിലും ഒരുപോലെ സന്തോഷവാനാണ് എന്ന് മീര. തന്നെ പോലെ രണ്ടിടങ്ങളിലും ഒരുപോലെ സന്തോഷവാനായ ഭർത്താവിനെ കിട്ടിയതിൽ ചാരിതാർഥ്യം ഉണ്ട് മീരയുടെ വാക്കുകളിൽ. നിന്നോടൊപ്പമുള്ള ജീവിതത്തിൽ ഞാൻ ഏറെ സന്തോഷവാനാണ് എന്ന് വിപിൻ മറുപടി നൽകി. ഭാര്യ മീരയെ സ്നേഹത്തോടെ 'എം' എന്ന ഇംഗ്ലീഷ് അക്ഷരം കൊണ്ടാണ് വിപിൻ രേഖപ്പെടുത്തുന്നത്