നീണ്ട 29 വർഷത്തെ ദാമ്പത്യത്തിനു ശേഷം സംഗീത സംവിധായകൻ എ.ആർ. റഹ്മാനും ഭാര്യ സൈറ ഭാനുവും വേർപിരിയാൻ തീരുമാനിച്ചു കഴിഞ്ഞു
റഹ്മാന്റെ വിവാഹമോചനം വാർത്തയായതിനു പിന്നാലെ അദ്ദേഹത്തിന്റെ ബാൻഡിലെ കലാകാരിയും വിവാഹമോചനം പ്രഖ്യാപിച്ചിരുന്നു
ബാസിസ്റ്റ് മോഹിനി ഡേയും ഭർത്താവുമാണ് പിരിയുന്നു എന്ന് പ്രഖ്യാപിച്ചത്
മോഹിനിയുടെ വേർപിരിയൽ റഹ്മാന്റെ വിവാഹമോചനവുമായി ബന്ധപ്പെടുത്തി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു
ഇതിനെതിരെ റഹ്മാന്റെ മകൻ എ.ആർ. അമീൻ വിശദീകരണ പോസ്റ്റുമായി രംഗത്തെത്തി
‘എന്റെ പിതാവൊരു ഇതിഹാസമാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ മാത്രമല്ല, വർഷങ്ങളായി അദ്ദേഹം വളർത്തിയ മൂല്യങ്ങളും, ബഹുമാനവും സ്നേഹവും അതിനു കാരണമാണ്. വ്യാജവും അടിസ്ഥാനരഹിതവുമായ പ്രചരണങ്ങൾ കാണേണ്ടി വരുന്നതിൽ ദുഃഖമുണ്ട്…’
മറ്റൊരാളുടെ ജീവിതത്തെയും പാരമ്പര്യത്തെയും കുറിച്ച് പറയുമ്പോൾ, സത്യത്തിന്റെ പ്രാധാന്യം നാമെല്ലാം തിരിച്ചറിയട്ടെ. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുക…
അദ്ദേഹം പുലർത്തുന്ന അന്തസും, നമ്മളിൽ ചെലുത്തിയ സ്വാധീനവും മാനിക്കുക.’ എ.ആർ. അമീൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് തന്റെ പ്രതികരണം രേഖപ്പെടുത്തിയത്