Ahaana Krishna | കൂടെയൊരാൾ കൂടിയുണ്ട്; അഹാന കൃഷ്ണ തായ്‌ലൻഡിൽ നിന്നും

Last Updated:
അഹാന കൃഷ്ണ തനിച്ചല്ല ഈ യാത്ര പോയിട്ടുള്ളത്, പ്രിയപ്പെട്ടൊരാൾ കൂടെയുണ്ട്
1/6
എത്രകണ്ട് ഉലകം ചുറ്റിയാലും അഹാന കൃഷ്ണയ്ക്ക് (Ahaana Krishna) മതിയാവില്ല. ചിലർ ഒരു വിദേശയാത്ര ജീവിതാഭിലാഷമായി കാണുമ്പോൾ, അഹാന ഒരു വർഷം എത്രയേറെ രാജ്യങ്ങൾ കണ്ടു എന്നതിന്റെ എണ്ണം എടുക്കുന്ന തിരക്കിലാകും. അടുത്തിടെ അനുജത്തി ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞതും, അഹാന കൃഷ്ണ, ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷിനെയും കൂട്ടി തന്റെ കുടുംബത്തോടൊപ്പം ബാലിയിലേക്ക് വച്ച് പിടിച്ചിരുന്നു. എല്ലാ വർഷവും ഇത്തരത്തിൽ ഒന്നിലേറെ യാത്രകൾ ഉണ്ടാകും അഹാന കൃഷ്ണയ്ക്ക്. പട്ടികയിൽ ഏറ്റവും ഒടുവിൽ ഇടം പിടിച്ചത് തായ്‌ലൻഡ് ആണ്

advertisement
2/6
തായ്‌ലൻഡ് എന്ന മനോഹര രാജ്യത്തെ വിനോദസഞ്ചാര സാഹചര്യങ്ങൾ ലോകപ്രശസ്തമാണ്. അത് മതിവരുവോളം ആസ്വദിക്കാൻ തയാറെടുത്തുള്ള പോക്കാണിത് എന്ന് അഹാനയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ കണ്ടാൽ മനസിലാകും. അൽപ്പം ബാങ്കോക്കും, അല്പം പട്ടായയും ചേർന്നുള്ള വേർഷൻ എന്നാണ് അഹാന ഈ ചിത്രങ്ങളിൽ കൊടുത്തിട്ടുള്ള അടിക്കുറിപ്പ്. കായലിലെ വഞ്ചിയിൽ യാത്ര പോകുന്നതും, രുചികരമായ ഭക്ഷണങ്ങൾ നുകരുന്നതും, കാഴ്ചകൾ ആസ്വദിക്കുന്നതും എല്ലാം ഇവിടെ കാണാൻ കഴിയും. അഹാന തനിച്ചല്ല ഈ യാത്ര പോയിട്ടുള്ളത്, പ്രിയപ്പെട്ടൊരാൾ കൂടെയുണ്ട് (തുടർന്ന് വായിക്കുക)

3/6
ഓരോ യാത്രയിലും തന്റെ പ്രിയപ്പെട്ടവരായ ആരെയെങ്കിലും കൂടെകൂട്ടാൻ അഹാന കൃഷ്ണ ശ്രമിക്കാറുണ്ട്. എല്ലായിപ്പോഴും ഒരാൾ തന്നെ കൂടെ വേണം എന്ന നിർബന്ധവുമില്ല. കഴിഞ്ഞ ജന്മദിനത്തിൽ അഹാന ദുബായി വെക്കേഷനിലായിരുന്നു. അന്ന് കൂടെയുണ്ടായിരുന്നത് അമ്മ സിന്ധു കൃഷ്ണയായിരുന്നു. അച്ഛനും സഹോദരിമാർ മൂന്നുപേരും അന്ന് നാട്ടിലായിരുന്നു. അമ്മയും മകളും ചേർന്ന ഗംഭീര യാത്രയും എക്സ്പീരിയൻസും ആസ്വദിച്ചതിന്റെ അനുഭവം അഹാന കൃഷ്ണ ഇൻസ്റ്റഗ്രാം പോസ്റ്റിൽ രേഖപ്പെടുത്തി

4/6
അമ്മയുടെ സ്വപ്നമായ കശ്മീർ യാത്രയും അഹാന കൃഷ്ണ സ്പോൺസർ ചെയ്തിരുന്നു. അമ്മയുടെ കൂട്ടുകാരികളെയും തന്റെ സഹോദരിമാരെയും കൂട്ടിയാണ് അഹാന കശ്മീർ ട്രിപ്പ് പോയത്. കുഞ്ഞുനാൾ മുതലേ, കൂടെപ്പിറപ്പുകൾ എന്ന പോലെ സിന്ധുവിന്റെയും കുടുംബത്തിന്റെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് ഈ യാത്രയിൽ അവരുടെ കൂടെ കൂടിയത്. പിന്നെ മുത്തച്ഛനേയും മുത്തശ്ശിയെയും കൂട്ടിയുള്ള മറ്റൊരു സ്‌പെഷൽ ട്രിപ്പും അഹാന കൃഷ്ണ നടത്തിയിരുന്നു. റിസ്ക് കൂടിയ യാത്ര ആയിരുന്നെങ്കിലും, ഇതും ആസ്വാദനത്തിന് തടസ്സമായില്ല എന്ന് അഹാന പരാമർശിച്ചിരുന്നു

5/6
പുതിയ യാത്രയിൽ അഹാനയുടെ കൂടെയുള്ളയാൾ, സ്കൂൾ കാലം മുതലേ ഒന്നിച്ചുള്ള പ്രിയപ്പെട്ട സുഹൃത്താണ്. ഹോളി ഏഞ്ചൽസ് സ്കൂളിലെ ക്‌ളാസ്സ്‌മുറികളിൽ അക്ഷരം പഠിക്കാൻ ഇരുന്നത് മുതൽ, ഈ തായ്‌ലൻഡ് ട്രിപ്പ് വരെ അതിശക്തമായി പുരോഗമിക്കുന്ന കൂട്ടുകെട്ടാണിത്. അഹാനയുടെ പ്രിയപ്പെട്ട റിയ നജാം ആണ് ഈ കൂട്ടുകാരി. തായ്‌ലൻഡിൽ മാത്രമല്ല, മുൻപൊരിക്കൽ ഗോവയ്ക്ക് പോയപ്പോഴും അഹാനയുടെ കൂടെയുണ്ടായിരുന്നത് റിയ നജാം അല്ലാതെ മറ്റാരുമല്ല. ചലച്ചിത്ര ഡാൻസ് കൊറിയോഗ്രാഫറും അഭിനേത്രിയുമായ സജ്‌ന നജാമിന്റെ ഇളയപുത്രിയാണ് റിയ

6/6
അഹാനയെ പോലെ മറ്റൊരു ഭക്ഷണപ്രിയയാണ് റിയ. കുഞ്ഞുനാളിൽ തന്റെ ടിഫിൻ ബോക്സിലേതിനേക്കാൾ, രുചികരമായ വിഭവങ്ങൾ നിരന്ന റിയയുടെ ചോറ്റുപാത്രമായിരുന്നു തനിക്ക് പ്രിയപ്പെട്ടത് എന്നും അഹാന ഒരിക്കൽ പരാമർശിച്ചിരുന്നു. അഹാനയുടെ പിറന്നാളിന് കൈകൊണ്ട് തയാർ ചെയ്ത ഒരു കാർഡ് ആണ് റിയ സമ്മാനമായി നൽകിയത്

കരൂർ ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്

  • മദ്രാസ് ഹൈക്കോടതി കരൂർ ദുരന്തം മനുഷ്യനിർമിതമാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • ടിവികെ പാർട്ടി പരിപാടിയിൽ 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോടതി പറഞ്ഞു.

  • സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജികൾ തള്ളിയ കോടതി, സംസ്ഥാന പോലീസിന്റെ അന്വേഷണം തുടരാൻ നിർദ്ദേശിച്ചു.

View All
advertisement