അഴകളവുകൾ തീർത്ത 'ചയ്യ ചയ്യ'ക്ക് ചുവടുവച്ച് മലൈക അറോറ വെള്ളിത്തിരയിലെത്തിയിട്ട് കാൽ നൂറ്റാണ്ട്. അന്നും ഇന്നും മലൈകയുടെ ഫിറ്റ്നസിന് തുല്യം മലൈക മാത്രം
മസിൽ പെരുപ്പിച്ച നായകനടന്മാർക്ക് വൻ മത്സരം നൽകാൻ എന്തുകൊണ്ടും അനുയോജ്യയാണ് ബിപാഷ
കിക്ക്ബോക്സിംഗ്, സ്ട്രെങ്ത് ട്രെയിനിംഗ് എന്നിവയിൽ പ്രാവീണ്യമുള്ള സുഷ്മിതയുടെ പ്രായം ഇപ്പോഴും റിവേഴ്സ് ഗിയറിൽ
വി.ജെയിൽ നിന്നും നടിയായി മാറി. ഇപ്പോഴും തന്റെ മസിൽ പവറിന്റെ ജിം ചിത്രങ്ങളും വീഡിയോകളുമായി ഇൻസ്റ്റഗ്രാമിലുണ്ട്
മുൻ ദേശീയ ബാഡ്മിന്റൺ ചാമ്പ്യനായിരുന്ന ദീപിക ആരോഗ്യം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരെ ആകർഷിക്കുന്ന വ്യക്തിത്വം
ബോളിവുഡിന്റെ 'യോഗിനി' എന്നറിയപ്പെടുന്ന ശിൽപയുടെ ഫിറ്റ്നസ് ചിട്ടവട്ടം പ്രശസ്തമാണ്. സിനിമാ ലോകത്തെ ഫിറ്റ് ആൻഡ് ഫാബ് മമ്മി
സിനിമയിൽ അത്ര ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തില്ലെങ്കിലും, രാകുലിന്റെ ഫിറ്റ്നസിനൊപ്പമെത്താൻ പലരും കഷ്ടപ്പെടേണ്ടി വരും
കടുത്ത വ്യായാമ മുറകൾ പാലിച്ചുവരുന്ന ഇഷ ഗുപ്ത, ഇന്ത്യയുടെ 'ഏഞ്ചലീനാ ജോളി'
അവധി ദിവസങ്ങളിൽ പോലും ഫിറ്റ്നസ് ട്രെയിനിങ് മുടക്കാതെ മന്ദിര ബേദി, മസിൽ പ്രേമികൾക്ക് പിന്തുടരാവുന്ന പുസ്തകം