അഭിനയത്തില്‍ മാത്രമല്ല പഠനത്തിലും മിടുക്കിയാണ് നടി മാളവിക നായര്‍
എറണാകുളം സെന്‍റ് തെരേസാസ് കോളേജിലെ വിദ്യാര്‍ഥിയായ മാളവിക എംഎ ജേണലിസം ആന്‍റ് മാസ് കമ്മ്യൂണിക്കേഷനില്‍ ഹൈ ഡിസ്റ്റങ്ഷന്‍ നേടിയാണ് വിജയിച്ചത്
ഗ്രാജുവേഷന്‍ ദിനത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍ മാളവിക സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്
സ്വപ്നങ്ങൾ പിന്തുടർന്ന് നേടാൻ പ്രചോദനം നൽകിയ കുടുംബാംഗങ്ങൾക്കും അധ്യാപകർക്കും നന്ദി പറയുന്നുവെന്ന് താരം കുറിച്ചു
മമ്മൂട്ടി നായകനായ 'കറുത്തപക്ഷികള്‍' എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമയിലെത്തുന്നത്
ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടി
സിബിഐ അഞ്ചാം ഭാഗത്തിലും ശ്രദ്ധേയമായ വേഷത്തില്‍ മാളവികയെത്തിയിരുന്നു