ജെറ്റിനെക്കാൾ മനോഹര യാത്രയിൽ നയനും വിക്കിയും മക്കളും

നടി നയൻതാരയ്ക്കും സംവിധായകൻ വിഗ്നേഷ് ശിവനും ഇന്ന് മൂന്നാം വിവാഹവാർഷികം

നയൻസിനും മക്കൾ ഉയിരിനും ഉലകത്തിനുമൊപ്പം സൈക്കിൾ സവാരി നടത്തുന്ന മനോഹര ദൃശ്യവുമായി വിഗ്നേഷ് ശിവൻ

സ്വന്തമായി പ്രൈവറ്റ് ജെറ്റ് പോലുമുള്ള ദമ്പതികൾ ഈ യാത്രയും ഏറെ ആസ്വദിക്കുന്നുണ്ട്

2022ൽ ചെന്നൈയിൽ നടന്ന ആഡംബര വിവാഹത്തിലാണ് വിഗ്നേഷ് ശിവൻ നയൻതാരയ്ക്ക് താലിചാർത്തിയത് 

വിവാഹവാർഷികത്തിന് നയനും വിക്കിയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട് 

ഈ വർഷം ദമ്പതികളുടെ മക്കളായ ഉയിരിനും ഉലകത്തിനും മൂന്ന് വയസ് തികയും

ചലച്ചിത്ര നിർമാണ കമ്പനിയുടെയും നിരവധി ബിസിനസുകളുടെയും ഉടമകളാണ്‌ നയൻതാരയും വിഗ്നേഷ് ശിവനും

സുഹൃത്തുക്കളും സഹപ്രവർത്തകരുമായി ഒരുപാട് പേർ ഇവർക്ക് വിവാഹവാർഷികാശംസകൾ അറിയിച്ചു