Diya Krishna | 'എന്റെ ടാക്സ് വെട്ടിപ്പ് കഥ അവിടെനിൽക്കട്ടെ'; തട്ടിപ്പിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തി ദിയ കൃഷ്ണ

Last Updated:
ഒരു വർഷമായിട്ടും ദിയ കൃഷ്ണ തട്ടിപ്പ് നടന്നതറിഞ്ഞില്ല എന്നതിനെ ചൊല്ലി ഏറെ വിമർശനമുയർന്നിരുന്നു
1/6
നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്ണകുമാറിന്റെ (G. Krishnakumar) രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ (Diya Krishna) ആഭരണ/വസ്ത്ര സഥാപനവുമായി ബന്ധപ്പെട്ടു നടന്ന ലക്ഷങ്ങളുടെ തട്ടിപ്പും, ഇവർക്കെതിരെ മുൻജീവനക്കാരികൾ നൽകിയ കേസും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായി മാറിയിരുന്നു. രൂപ ഒന്നും രണ്ടുമല്ല, 69 ലക്ഷം ജീവനക്കാരികൾ തട്ടിയെടുത്തു എന്ന് കൃഷ്ണകുമാറിന്റെയും ദിയ കൃഷ്ണയുടെയും ആരോപണം. പണം തിരിച്ചുവാങ്ങാൻ എന്ന് പറഞ്ഞ് ഇവരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്ന് പരാതിക്കാരികളും. ഇരു കൂട്ടരും നൽകിയ കേസിൽ നിലവിൽ തിരുവനന്തപുരത്ത് അന്വേഷണം നടന്നുവരികയാണ്. 'ഒ ബൈ ഓസി' എന്ന സ്ഥാപനത്തിലാണ് ഞെട്ടിക്കുന്ന തിരിമറി നടന്നത്

advertisement
2/6
എന്നാൽ, വനിതാ ജീവനക്കാരികൾ ആരോപണം ഉയർത്തുമ്പോഴും, അവർ പറഞ്ഞ കാര്യങ്ങൾ മുഴുവനും റെക്കോർഡ് ചെയ്ത ദിയ കൃഷ്ണയും കുടുംബവും അവരുടെ യൂട്യൂബ് ചാനലുകളിലൂടെ ആ ദൃശ്യങ്ങൾ പുറത്തുവിട്ട് തങ്ങളുടെ ഭാഗം വ്യക്തമാക്കുന്നുണ്ട്. ഒരു വർഷത്തോളമായി നടന്നുവന്ന തട്ടിപ്പ് ദിയ അറിഞ്ഞില്ലേ എന്ന ചോദ്യം ഇതിനിടയിൽ പ്രസക്തമായി മാറി. ഓഡിറ്ററുടെ കണക്കെടുപ്പിൽ തട്ടിപ്പ് മനസിലായി എന്നാണ് കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞ വിവരം. ദിയ കൃഷ്ണ ടാക്സ് വെട്ടിക്കാൻ നടത്തിയ ശ്രമം എന്നും ജീവനക്കാരികൾ ആരോപിച്ചിരുന്നു (തുടർന്ന് വായിക്കുക)

3/6
ഈ അനിശ്ചിതാവസ്ഥയിൽ ഗർഭിണിയായ ദിയ കൃഷ്ണയ്ക്ക് പിന്തുണയുമായി അച്ഛനമ്മമാരും ഭർത്താവും സഹോദരിമാരും കൂടെയുണ്ട്. തട്ടിപ്പ് പുറത്തായതും ചേച്ചി അഹാന കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങളാണ് ദിയയുടെയും കുടുംബത്തിന്റെയും പക്കലുള്ളത്. ഇതിൽ പണം തട്ടിച്ചതായി ആരോപണ വിധേയർ സമ്മതിക്കുന്നുമുണ്ട്. കൂടാതെ തട്ടിപ്പിന് ഇരയായവരുടെ സാക്ഷ്യപ്പെടുത്തലും ദിയ അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിടുന്നു

4/6
കടയിലെ ഒഫീഷ്യൽ QR കോഡിന് പകരം സ്വന്തം അക്കൗണ്ടിലേക്ക് പണം വകമാറ്റിയാണ് തട്ടിപ്പ് നടന്നത്. അവിടുത്തെ കോഡ് വർക്ക് ആവുന്നില്ല എന്ന് പറഞ്ഞാണ് ഇവർ നിർബാധം തട്ടിപ്പ് നടത്തിവന്നത്. ഈ വിവരം അറിഞ്ഞതും ദിയ കൃഷ്ണ തുടക്കത്തിൽ തന്നെ അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെ തട്ടിപ്പ് നടന്ന വിവരം പുറത്തു വിട്ടിരുന്നു. മൂന്ന് വനിതാ ജീവനക്കാരികളുടെ ഒത്തുകളി എന്നാണ് ദിയ കൃഷ്ണയുടെ ആരോപണം. എന്നാൽ, വിനിത എന്ന മുൻജീവനക്കാരി തട്ടിപ്പ് നടത്തിയ മറ്റൊരു രീതിയും ദിയ കൃഷ്ണ പുറത്തുവിടുന്നു

5/6
കസ്റ്റമേഴ്‌സിനെ വഴിതിരിച്ചു വിടുന്നത് കൂടാതെ അവർ സ്വന്തം നമ്പർ ഉപയോഗിക്കാതെ മറ്റൊരു ജീവനക്കാരിയായിരുന്ന ദിവ്യയുടെ നമ്പർ നൽകിപ്പോന്നു എന്ന് ദിയ കൃഷ്ണ. 'എന്റെ ടാക്സ് വെട്ടിപ്പ് കഥ ഒക്കെ അവിടെ നിൽക്കട്ടെ. ഓർഡറുകൾക്ക് എന്തിനാ വിനിതാ മാഡം പേർസണൽ നമ്പർ കൊടുക്കുന്നേ? വാട്സാപ്പിനും ഞാൻ ടാക്സ് അടയ്ക്കണോ? വിനിത കസ്റ്റമേഴ്‌സിനെ അവരുടെ പേർസണൽ നമ്പറിലേക്ക് വഴിതിരിച്ചു വിട്ടതിനെപ്പറ്റി എനിക്ക് ലഭിച്ച ആയിരക്കണക്കിന് ചാറ്റുകളിൽ ഒന്നാണിത്. അതും എന്റെ സ്റ്റോക്കും, എന്റെ പാക്കിങ് മെറ്റീരിയലും, എന്റെ പോക്കറ്റിൽ നിന്നുള്ള ഷിപ്പിംഗ് കോസ്റ്റും കൊണ്ട് എന്റെ എയർ കണ്ടീഷൻഡ് ഓഫീസിൽ നിന്നും,' എന്ന് ദിയ. ഇതുമായി ബന്ധപ്പെട്ട ചാറ്റിന്റെ സ്ക്രീൻഷോട്ടും അവർ പങ്കിടുന്നു

6/6
ഇത്തരത്തിൽ നിരവധി ചാറ്റ് സ്ക്രീൻഷോട്ടുകൾ ഇത്രയും ദിവസങ്ങൾക്കകം ദിയ കൃഷ്ണ പോസ്റ്റ് ചെയ്തിരുന്നു. പക്ഷേ, ആരോപണങ്ങളിൽ തളരുന്ന മനസല്ല ദിയ കൃഷ്ണയുടേത്. ഉടൻ തന്നെ ഷോറൂം വിപുലീകരിക്കാൻ ദിയ പ്ലാൻ ഇടുന്നുണ്ട്. മകൾ ലോൺ എടുത്താരംഭിച്ച ബിസിനസാണിത് എന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു

'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement