കണ്ണിറുക്കലിനപ്പുറം
പ്രിയാ വാരിയർ
ഒമര്‍ ലുലു സംവിധാനം ചെയ്ത 'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിലൂടെ തരംഗമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍
ചിത്രത്തിലെ 'മാണിക്യമലരായ പൂവി..' എന്ന ഗാന രംഗമാണ് കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്
പാട്ടിലെ പ്രിയയുടെ കണ്ണിറുക്കലിൽ കറങ്ങിവീഴുകയായിരുന്നു ആരാധകർ
പിന്നാലെ ബോളിവുഡിലും കന്നഡയിലും അരങ്ങേറ്റം. സിനിമാ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവം
ഇൻസ്റ്റാഗ്രാമിൽ പ്രിയ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്
ഫോട്ടോഗ്രാഫർ ആയ അരുൺ പയ്യടി ആണ് ഫോട്ടോകൾ എടുത്തിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളിട്ടത്
'4 ഇയേഴ്‍സ്' ആണ് പ്രിയ വാര്യരുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം. രഞ്‍ജിത് ശങ്കര്‍ ആണ് സംവിധാനം
പ്രിയ വാര്യര്‍ക്കൊപ്പം സര്‍ജാനോ ഖാലിദ് ആയിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രഞ്‍ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും
തിയേറ്ററുകളില്‍ മോശമല്ലാത്ത പ്രതികരണങ്ങള്‍ നേടിയ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലും സ്ട്രീം ചെയ്യുന്നുണ്ട്
ഈ സ്റ്റോറി ഇഷ്ടമായോ?
Photos- Priya P Varrier/ Instagram Click Here