ഉണ്ണി മുകുന്ദന്റെ വിദ്യാഭ്യാസം എന്തെന്നറിയുമോ?

HBD UNNI MUKUNDAN

മല്ലു സിംഗിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവർന്ന യുവ നായകൻ ഉണ്ണി മുകുന്ദന് സെപ്റ്റംബർ 22ന് ജന്മദിനം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഈ 35 കാരൻ ചുരുങ്ങിയ കാലം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു

അഹമ്മദാബാദിലെ മലയാളി കുടുംബത്തിലെ ഇളയ മകനായി ജനനം. അച്ഛൻ മുകുന്ദനും അമ്മ റോജിക്കും ഉണ്ണിയെക്കൂടാതെ ഒരു മകളുമുണ്ട്. ഇവിടെ പ്രധാനമന്ത്രി മോദിക്കൊപ്പം പട്ടം പറത്താൻ ഉണ്ണിക്ക് സാധിച്ചിട്ടുണ്ട്

സിനിമയിൽ വരും മുൻപ് ഉണ്ണി ഏറെ കാലം മാർക്കറ്റിംഗ് മേഖലയിൽ സേവനമനുഷ്‌ഠിച്ചു. ഇന്നത്തെ TTEC എന്ന കമ്പനിയിലാണ് ഉണ്ണി ജോലി ചെയ്തത്

ഇടത്തരം കുടുംബത്തിലെ അംഗമായ ഉണ്ണി, സിനിമയിലെത്തുമ്പോൾ പ്ലസ് ടു കൊമേഴ്‌സ് പഠനം വരെ പൂർത്തിയാക്കി. ജോലിത്തിരക്കുകൾ കാരണം ഉന്നത പഠനം വൈകി 

ഡിഗ്രി പഠനം തുടങ്ങുമ്പോൾ ഉണ്ണിക്ക് പ്രായം 27. പഠിക്കാനുള്ള അഭിനിവേശം ചലച്ചിത്രതാരമായ ഉണ്ണിയെ തൃശൂർ പ്രജ്യോതി നികേതൻ കോളേജിലെത്തിച്ചു

ഇവിടെ നിന്നും ഉണ്ണി 'ഇംഗ്ലീഷ് സാഹിത്യവും മാധ്യമപ്രവർത്തനവും' എന്ന വിഷയത്തിൽ ബിരുദ പഠനം നടത്തി 

കരിയറിന്റെ പത്താം വർഷം ഉണ്ണി ചലച്ചിത്ര നിർമ്മാതാവായി. ആദ്യ ചിത്രം മേപ്പടിയാനിൽ നിർമ്മാതാവും നായകനുമായി. രണ്ടാമത്തെ ചിത്രം അണിയറയിൽ പുരോഗമിക്കുന്നു

ഇന്നിപ്പോൾ പാൻ-ഇന്ത്യൻ ചിത്രത്തിൽ ഉൾപ്പെടെ ഉണ്ണി മുകുന്ദൻ നായകനാണ്

അടുത്തതായി

കാവ്യക്കൊപ്പം മീനാക്ഷി

ക്ലിക്ക് ചെയ്യൂ