ലോകം എന്ത് പറഞ്ഞാലും ഐശ്വര്യ ഈ ഒരാളെ ഫോളോ ചെയ്യും

കേരളപ്പിറവി ദിനത്തിൽ ബോളിവുഡ് നടിയും മുൻ ലോകസുന്ദരിയുമായ ഐശ്വര്യ റായിക്ക് 51-ാം ജന്മദിനം

ഐശ്വര്യ റായ് ലോകസുന്ദരി പട്ടം കരസ്ഥമാക്കിയിട്ട് മൂന്നു പതിറ്റാണ്ടുകൾ പിന്നിടുന്നു

മണിരത്നം സംവിധാനം ചെയ്ത്, മോഹൻലാൽ, പ്രകാശ് രാജ് എന്നിവർ നായകവേഷങ്ങൾ കൈകാര്യം ചെയ്ത ‘ഇരുവർ’ ആണ് ഐശ്വര്യയുടെ ആദ്യചിത്രം

അതിനും മുൻപ് ആമിർ ഖാൻ, മഹിമ ചൗധരി എന്നിവർക്കൊപ്പം പെപ്സിയുടെ പരസ്യത്തിലാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെടുന്നത്

2009ൽ രാജ്യം പത്മശ്രീ ഉൾപ്പെടെ നൽകി ആദരിച്ച ഐശ്വര്യ റായ്, 2003ൽ കാൻ ചലച്ചിത്ര മേളയിലെ ജൂറി അംഗമായിരുന്നു

മണിരത്നം സംവിധാനം നിർവഹിച്ച ‘പൊന്നിയിൻ സെൽവൻ’ ആണ് ഐശ്വര്യ റായ് ഏറ്റവും ഒടുവിലായി വേഷമിട്ട ചിത്രം

ഇൻസ്റ്റഗ്രാമിൽ 14.4 മില്യൺ ഫോളോവേഴ്സ് ഉള്ള താരമാണ് ഐശ്വര്യ റായ്. പക്ഷേ ഐശ്വര്യ ഫോളോ ചെയ്യുന്നതാകട്ടെ ഒരേയൊരാളെയും

പിരിഞ്ഞോ എന്ന ചോദ്യം നിലനിൽക്കുമ്പോഴും ഐശ്വര്യ ഇപ്പോഴും അഭിഷേക് ബച്ചനെ മാത്രമേ ഫോളോ ചെയ്യുന്നുള്ളൂ