250 കോടിയുള്ള നടൻ ബാലക്ക് വീട്ടിൽ ചിലവിടാൻ പണമില്ലേ; ദീപാവലിക്ക് അത് കണ്ടെത്തി ഫാൻസ്
- Published by:meera_57
- news18-malayalam
Last Updated:
വീട്ടിലെ ചെറിയ കാര്യത്തിന് പരിഹാരം കാണാൻ കോടീശ്വരനായ ബാലയ്ക്ക് പണമില്ലേ എന്നാണ് ചോദ്യം
നടൻ ബാലയുടെ (Actor Bala) ഏതൊരു വിശേഷവും ഇന്നിപ്പോൾ ചർച്ചയാവാൻ അധികം കാലതാമസം ഉണ്ടാവാറില്ല. നാലാമതും വിവാഹം ചെയ്യുകയും, ഭാര്യ കോകിലയെ സമൂഹ മാധ്യമങ്ങളുടെ മുന്നിൽ പരിചയപ്പെടുത്തുകയും ചെയ്യാൻ ബാലക്ക് വലിയ ആവേശമാണ്. ദീപാവലി ദിനത്തിൽ ബാല പുതിയ ഭാര്യയുടെ കൂടെ ചെന്നൈയിൽ ഉള്ള അമ്മയെ സന്ദർശിക്കാൻ പോയിരുന്നു. പ്രായാധിക്യം കാരണം യാത്ര ചെയ്യാൻ കഴിയാത്തതിനാൽ, മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അമ്മയ്ക്ക് സാധിച്ചില്ല എന്ന് ബാല വിവാഹവേളയിൽ മാധ്യമങ്ങളോടായി പറഞ്ഞിരുന്നു. കോകിലയെയും ബാലയുടെ അമ്മ സ്നേഹത്തോടെ സ്വീകരിക്കുന്ന ദൃശ്യങ്ങൾ ബാല ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തു
advertisement
നാലാം തവണ ബാല ജീവിത പങ്കാളിയെ കണ്ടെത്തിയത് സ്വന്തം കുടുംബത്തിൽ നിന്നുതന്നെയാണ്. ഭാര്യ കോകില മാമന്റെ മകൾ എന്നായിരുന്നു ബാല പുറത്തുവിട്ട വിവരം. കൊച്ചിയിൽ വച്ച് ബാല കോകിലയ്ക്ക് താലികെട്ടി. അതിനു ശേഷം ഉണ്ടായ ആദ്യത്തെ ആഘോഷമായ ദീപാവലിക്ക് ബാല ഭാര്യയെ അമ്മയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. കൂടാതെ അവിടെ സഹോദരി എന്ന് പരിചയപ്പെടുത്തി കവിത എന്ന യുവതിയുടെ പക്കൽ നിന്നും സമ്മാനങ്ങൾ കൈപ്പറ്റുന്ന ദൃശ്യങ്ങളും ബാല പോസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്. 250 കോടിയുടെ ഉടമയാണ് താൻ എന്നാണ് ബാല അടുത്തിടെ പ്രഖ്യാപിച്ച വിവരം (തുടർന്ന് വായിക്കുക)
advertisement
മകനും മരുമകൾക്കും ബാലയുടെ അമ്മ മധുരം പങ്കിട്ടു നൽകുന്നുണ്ട്. ഈ ദൃശ്യം വീഡിയോയിൽ കാണാം. അതുപോലെ, ആചാരപ്രകാരമാണ് കവിത ബാലയ്ക്കും കോകിലയ്ക്കും ദീപാവലി ദിനത്തിൽ ഉപഹാരം നൽകുന്നത്. എന്ത് പോസ്റ്റ് ചെയ്താലും ബാലയെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന ആൾക്കാരുണ്ട്. അടുത്ത വർഷം മറ്റൊരു ഭാര്യയുമായി ആഘോഷിക്കാം എന്നും, ജീവിതം മുഴുവൻ വീഡിയോ രൂപത്തിൽ പോസ്റ്റ് ഇട്ടില്ലെങ്കിൽ സമാധാനമില്ലേ എന്നുമെല്ലാം ചോദിക്കുന്നവരുണ്ട്. അക്കൂട്ടത്തിൽ, കോടീശ്വരനായ ബാലയുടെ വീട്ടിൽ ഒരു ചെറിയ കാര്യത്തിന് ചിലവിടാൻ പണമില്ലേ എന്ന് ഒരു ചോദ്യം കൂടി ഉയരുന്നുണ്ട്
advertisement
വീട്ടിലെ ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് മധുരം വിളമ്പുന്ന അമ്മയും, ആ മേശപ്പുറത്തു നിരന്നിട്ടുള്ള ഭക്ഷ്യ വസ്തുക്കളും വീഡിയോയിൽ കാണാം. എന്നാൽ കോടീശ്വരന് വീട്ടിൽ ഒരു ചെറിയ കാര്യത്തിന് പരിഹാരം കാണാൻ പണമില്ലേ എന്ന് അവർ ഒരു വിഷയം ചൂണ്ടിക്കാട്ടി ചോദിക്കുകയാണ്. ഡൈനിങ്ങ് ടേബിളിന്റെ മുന്നിലെ ഭാഗം ശ്രദ്ധിച്ചു നോക്കിയാൽ അക്കാര്യം മനസിലാകും. മേശയുടെ പൊട്ടിയ ഭാഗം പശയുള്ള ടേപ്പ് കൊണ്ട് ഉറപ്പിച്ചിരിക്കുന്നത് കാണാം. പുതിയ ഒരെണ്ണം മാറ്റി വാങ്ങാനോ നല്ല രീതിയിൽ ഉറപ്പിക്കാനോ ശ്രദ്ധിക്കുന്നില്ലേ എന്നാണ് ചോദ്യം
advertisement
advertisement
തന്റെ കോടിക്കണക്കിന് സ്വത്തുക്കൾക്ക് ഉടമയായി ഒരു കുഞ്ഞുപിറക്കുമെന്നും, അതുടനെ സംഭവിക്കും എന്നും ബാല പറഞ്ഞിരുന്നു. ഈ പ്രസ്താവന ഉണ്ടായതും, ബാലയുടെ ഭാര്യ കോകില ഗർഭിണിയാണോ എന്ന തരത്തിൽ ചോദ്യങ്ങൾ ഉയർന്നു. ചലച്ചിത്ര കുടുംബത്തിലെ ഇളമുറക്കാരാണ് ബാല. പ്രശസ്ത തമിഴ് സംവിധായകൻ സിരുത്തൈ ശിവ ബാലയുടെ മൂത്ത സഹോദരനാണ്. ബാല കരൾമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്നതിനു മുൻപ് ശിവ കൊച്ചിയിൽ എത്തിച്ചേർന്നിരുന്നു