ചെന്നൈയിലെ ആഡംബര ഹോട്ടലിൽ ആർഭാടപൂർവം അരങ്ങേറിയ വിവാഹമായിരുന്നു നടി നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും
എന്നാൽ, ചെന്നൈയിൽ അല്ല, തിരുപ്പതിയിൽ വച്ച് താലികെട്ടാനായിരുന്നു ദമ്പതികൾ ആദ്യം തീരുമാനിച്ചത്
കേവലം പത്തു ദിവസം കൊണ്ടാണ് വിവാഹവേദിയുടെ കാര്യം മാറിമറിഞ്ഞത്
നയൻതാരയെ കുറിച്ചുള്ള ഡോക്യുമെന്ററിയായ ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ’ ആണ് ഇതേക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്
നയൻതാരയുടെ വെഡിങ് പ്ലാനർമാരായ സൗരഭും സംഘവുമാണ് ഞൊടിയിടയിൽ വേദി ചെന്നൈയിലേക്ക് മാറ്റിയത്
പത്തു ദിവസം ബാക്കി നിന്നപ്പോഴും തിരുപ്പതിയിൽ നിന്നും ആവശ്യം വേണ്ട അനുമതി ഏതും ലഭിച്ചിരുന്നില്ല. തിയതി മാറ്റിയാലോ എന്നുവരെ ചർച്ച പോയി
7000ത്തോളം ആളുകൾ പകലിരവില്ലാതെ പ്രവർത്തിച്ച് ചെന്നൈയിൽ വേദി ഉയർത്തി. വിവാഹദിവസം 200ഓളം പേർ സുരക്ഷാ ടീമിൽ മാത്രം പ്രവർത്തിച്ചു
ക്രിസ്ത്യൻ, ഹിന്ദു വിവാഹങ്ങളുടെ പാരമ്പര്യം ഒത്തിണക്കിയാണ് വിവാഹവേദി സെറ്റ് ചെയ്തത് എന്ന് നയൻതാര