Actor Bala | നടൻ ബാല കേരളം വിട്ടുപോയില്ലേ! കോകിലയുടെ കൈപിടിച്ച് പുതിയ സ്ഥലത്ത്

Last Updated:
കായൽക്കരയിലെ താമസസ്ഥലത്തു നിന്നും നടൻ ബാല ഭാര്യ കോകിലയുടെ ഒപ്പം
1/6
ഭാര്യ കോകിലയേയും (Kokila) കൂട്ടി കൊച്ചി വിടുന്നു എന്ന് നടൻ ബാല (Actor Bala) പറഞ്ഞിട്ട് അധികം ദിവസങ്ങൾ ആവുന്നില്ല. താൻ ചെയ്യുന്ന കാരുണ്യ പ്രവർത്തികൾ ഇനിയും തുടരും എന്ന് പറഞ്ഞാണ് നടൻ വർഷങ്ങളായി താമസിച്ച കൊച്ചി നഗരം വിടുന്നതായി സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചത്. തമിഴ്നാട് സ്വദേശിയായ ബാല കേരളത്തിൽ താമാസമാക്കിയിട്ടു പല വർഷങ്ങൾ കഴിഞ്ഞു. ഇതിനിടെ കേരളത്തിൽ നിന്നും രണ്ടു പേരെ വിവാഹം കഴിക്കുകയും, ആ ബന്ധങ്ങൾ അവസാനിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ ബാലയുടെ ഭാര്യയായത് മുറപ്പെണ്ണ് കോകിലയാണ്

advertisement
2/6
ബാലക്കെതിരെ മുൻഭാര്യയായ ഗായിക കൊടുത്ത പരാതിയിൽ അറസ്റ്റ് വരെ സംഭവിച്ചു. നടന് അതുവരെയുണ്ടായിരുന്ന പല അനുകൂലികളെയും പിറകോട്ടുവലിച്ച സംഭവമായിരുന്നു അദ്ദേഹത്തിന്റെ മകളുടെ വെളുപ്പെടുത്തലും, പിന്നാലെ മുൻഭാര്യയും അന്നാളുകളിൽ അവരുടെ കൂടെയുണ്ടായിരുന്ന സഹായികളും സുഹൃത്തുക്കളും നടത്തിയ തുറന്നുപറച്ചിലുകളും. ബാല കൊച്ചി വിടുന്നു എന്ന് കേട്ടതും, തിരികെ തമിഴ്നാട്ടിലേക്ക് പോയി എന്നായിരുന്നു പലരുടെയും ധാരണ എന്നുവേണം പറയാൻ (തുടർന്ന് വായിക്കുക)

3/6
എങ്കിൽ, അതേ ബാല ഇപ്പോൾ കോകിലയുടെ കൈപിടിച്ച് കേരളീയ തനിമ നിറയുന്ന ഒരു താമസസ്ഥലത്തു നിന്നുള്ള ദൃശ്യവുമായി എത്തിച്ചേർന്നിരിക്കുന്നു. ബാല പോസ്റ്റ് ചെയ്ത ദൃശ്യം പ്രകാരം, ഈ സ്ഥലം ഒരു കായലോരത്താണ് സ്ഥിതി ചെയ്യുന്നത്. നിറയെ പച്ചപ്പിന്റെ നടുവിലായി, പ്രകൃതിരമണീയത നിറയുന്ന ഒരു മനോഹര വാസസ്ഥലം. ഇവിടെ കോകിലയെയും തന്റെ അടുത്ത ബന്ധുക്കൾ എന്ന് ബാല പരിചയപ്പെടുത്തിയവരെയും കാണാം. ഇത് കേരളം തന്നെയെന്ന് ഒറ്റനോട്ടത്തിൽ പറയാൻ കഴിയും

4/6
സ്ഥലം കണ്ടാൽ, ഇത് വീടാണോ അതോ ഹോം സ്റ്റേ ആണോ റിസോർട്ടാണോ എന്ന് വ്യക്തമാക്കാൻ കഴിയാത്ത സാഹചര്യമാണ്. ബാലയും കോകിലയും കൂടിയുള്ള ഇവിടെ അതിമനോഹരമായ ഇന്റീരിയർ ഡിസൈൻ ചെയ്തതായി മനസിലാക്കാം. ഏതാണ് ഈ സ്ഥലം എന്ന് അറിയാൻ നിരവധിപ്പേർക്ക് കൗതുകമുണ്ട്. അവർ അക്കാര്യം കമന്റ് സെക്ഷനിൽ കയറി അന്വേഷിക്കുന്നുണ്ട്. ഇവിടുത്ത മനോഹരമായ സൂര്യാസ്തമയവും മറ്റും ബാല ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഒരു ഷോർട്ട്സ്റ്റേ ആണോ ഇതെന്ന് അറിയേണ്ടിയിരിക്കുന്നു. അതോടൊപ്പം തന്നെ ഒരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്

5/6
ഈശ്വരൻ തന്റെയൊപ്പം ഉണ്ട് എന്നും, മരിച്ചു പോയൊരാൾക്ക് ജീവൻ നൽകണം എന്ന് ദൈവം തീരുമാനിച്ചാൽ, അവന്റെ എല്ലാ പോരാട്ടങ്ങളിലും അവനെ സംരക്ഷിക്കും എന്ന് കൂടി അദ്ദേഹം നിശ്ചയിച്ചിട്ടുണ്ടാകും എന്നും ബാല. കൊച്ചി വിട്ടുവെങ്കിലും, എല്ലാവരുടെയും ഹൃദയത്തിൽ താൻ ഉണ്ടാകും എന്നും ബാല. രണ്ടു മാസങ്ങൾക്കുള്ളിൽ 'ബിഗ് ബി ബാല'യായി തിരികെ വരും എന്ന് ബാല കാരണം വ്യക്തമാക്കാതെ ഒരു സൂചന നൽകിയിട്ടുണ്ട്. അന്ന് സ്ക്രീൻ സ്‌പെയ്‌സ് പങ്കിടാമെന്നും ബാല പറഞ്ഞിരിക്കുന്നു. ഇദ്ദേഹം ചലച്ചിത്ര പ്രവർത്തകനായ സാലു കെ. ജോർജിനും നന്ദി പറഞ്ഞിട്ടുണ്ട്. ഈ ഇടം അദ്ദേഹവുമായി ബന്ധപ്പെട്ടതാണോ എന്ന് പരാമർശിച്ചിട്ടില്ല

6/6
ബാല ഇനിയും കേരളത്തിൽ തങ്ങുമോ, അതോ തമിഴ്നാട്ടിലേക്ക് പൂർണമായും ചേക്കേറുമോ എന്നതിൽ കൂടുതൽ വ്യക്തത ആവശ്യമാണ്. പിതാവിന്റെ മരണശേഷം തനിക്ക് ആകെ 250 കോടിയുടെ സ്വത്തുക്കൾ വന്നുചേർന്നതായും, ഒരു കുഞ്ഞ് തനിക്ക് ഉണ്ടാകുമെന്നും ബാല മാധ്യമങ്ങളോടായി പറഞ്ഞിട്ടുണ്ട്. ദീപാവലിക്ക് കോകിലയെയും കൂട്ടി ബാല ചെന്നൈയിൽ താമസമാക്കിയ അമ്മയുടെ അടുത്തേക്ക് പോയിരുന്നു

കോൺഗ്രസ് നേതാക്കൾ ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചതിന് പിന്നാലെ രാജ്യദ്രോഹത്തിന് കേസെടുക്കാൻ ഉത്തരവിട്ട് അസം മുഖ്യമന്ത്രി
കോൺഗ്രസ് ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചതിന് പിന്നാലെ രാജ്യദ്രോഹത്തിന് കേസെടുക്കാൻ ഉത്തരവിട്ട് അസം മുഖ്യമന്ത്രി
  • അസമിലെ കോൺഗ്രസ് നേതാക്കൾ ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്താൻ ഉത്തരവിട്ടു.

  • ബംഗ്ലാദേശിന്റെ ഭാഗമാകുമെന്ന അവകാശവാദവുമായി പൊരുത്തപ്പെടുന്നുവെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.

  • ബംഗാളി സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് വിശദീകരിച്ചു.

View All
advertisement