ശരീരഭാരം കുറയ്ക്കാൻ അന്നജം ഒഴിവാക്കാമോ?
ശരീരഭാരം കുറയ്ക്കാൻ അക്ഷീണം യത്നിക്കുന്നവർ കാർബോഹൈഡ്രേറ്റുകളെ പലപ്പോഴും ശത്രുക്കളായാണ് കാണുന്നത്
കാർബോഹൈഡ്രേറ്റുകൾ കുറയ്ക്കുകയോ പൂർണമായും ഒഴിവാക്കുകയോ ചെയ്യുന്ന ഡയറ്റുകളാണ് പലരും പിന്തുടരുന്നത്
എന്നാൽ, ഇതു ശരിയായ രീതിയല്ല. ശരീരത്തിന് കാർബോഹൈഡ്രേറ്റ് ആവശ്യമാണ്
ശരീരത്തിന് ആവശ്യമായ ഊർജത്തിന്റെ പ്രാഥമിക സ്രോതസ്സാണ് ഇവ. പൂർണമായി ഒഴിവാക്കിയാൽ ക്ഷീണവും മന്ദതയും അനുഭവപ്പെടാം
പതിവായി വ്യായാമം ചെയ്യുന്നവർ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വളരെ പ്രധാനമാണ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. വിശപ്പ് കുറയ്ക്കും
കാർബോഹൈഡ്രേറ്റുകൾ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും
കാർബോഹൈഡ്രേറ്റ് ഒഴിവാക്കുകയാണെങ്കിൽ പ്രധാന പോഷകങ്ങൾ നഷ്ടമായേക്കാം
കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം പതിവാക്കുക വഴി ദഹനപ്രശ്നങ്ങളും ഉണ്ടായേക്കാം
ഓർക്കുക, ആരോഗ്യകരമായ ഡയറ്റിന്റെ ഒരു പ്രധാന ഭാഗമാണ് കാർബോഹൈഡ്രേറ്റ്, അവ പൂര്‍ണമായി ഒഴിവാക്കുന്നതിന് പകരം മിതമായ അളവിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക
ഈ സ്റ്റോറി
ഇഷ്ടമായോ?
Images: Canva Click Here