ലോകമെമ്പാടും പ്രചാരത്തിലുള്ള മധുരവും മൃദുവായതുമായ പഴമാണ് വാഴപ്പഴം. പലർക്കും അറിയില്ലെങ്കിലും, ഏത്തപ്പഴത്തോലുകൾ സുരക്ഷിതം മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നു
നേന്ത്രപ്പഴം കഴിയ്ക്കുന്നതിന്റെ പോഷകമൂല്യത്തിന് പുറമെ പാരിസ്ഥിതികമായ ഗുണങ്ങളുമുണ്ട്. നേന്ത്രപ്പഴത്തിനും അതിന്റെ തോലിനും പഴുത്തതനുസരിച്ച് വ്യത്യസ്ത ആരോഗ്യ ഗുണങ്ങൾ ഉണ്ടാകും
പഴുക്കാത്തതോ പച്ചയോ ആയ വാഴപ്പഴം ദഹനപ്രശ്നങ്ങളെ ചികിത്സിക്കുന്നതിൽ കൂടുതൽ ഫലപ്രദമാണ്. അമിതമായി പഴുത്തതും കറുത്തതുമായ വാഴപ്പഴം വെളുത്ത രക്താണുക്കളെ രോഗങ്ങളെയും അണുബാധകളെയും ചെറുക്കാൻ സഹായിക്കുന്നു
വാഴപ്പഴത്തിലെ ഉയർന്ന ട്രിപ്റ്റോഫാൻ, വാഴപ്പഴത്തോലിലെ ബി 6 എന്നിവ വിഷാദരോഗത്തിന്റെയും മറ്റ് മാനസിക പ്രശ്നങ്ങളുടെയും ചില ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും
വിറ്റാമിൻ ബി 6 ഉറക്കം മെച്ചപ്പെടുത്താനും മാനസികാവസ്ഥയെ നല്ല രീതിയിൽ സ്വാധീനിക്കാനും സഹായിക്കും
ഉയർന്ന നാരുകൾ അടങ്ങിയ വാഴത്തോലുകൾ ദഹനവ്യവസ്ഥയെ നിയന്ത്രിക്കാനും മലബന്ധം, വയറിളക്കം എന്നിവ ഒഴിവാക്കാനും സഹായിക്കും. ഇറിറ്റബിൾ ബവൽ സിൻഡ്രോം ബാധിച്ചവർ വാഴപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആശ്വാസം ലഭിക്കും
വിറ്റാമിൻ എ നിങ്ങളുടെ കണ്ണുകളെ ശക്തവും ആരോഗ്യകരവുമാക്കാൻ സഹായിക്കും. ഏത്തപ്പഴത്തിലും വാഴത്തോലിലും ഈ വിറ്റാമിൻ ധാരാളമുണ്ട്
ഏത്തപ്പഴത്തോലുകൾ കൂടുതലായി കഴിക്കുന്നത് (പച്ചനിറത്തിലുള്ളതും, പഴുത്തതും) ആന്റിഓക്‌സിഡന്റ് അളവ് വർദ്ധിപ്പിക്കുകയും ക്യാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യും എന്ന് ലാബ് പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്