മുട്ടയില്ലാതെ മയോണൈസ് എങ്ങനെ ഉണ്ടാക്കാം 

മുട്ടയുടെ വെള്ളയും ഓയിലും അതിൽ നാരങ്ങാ നീരോ ‍ വിനാഗിരിയോ ചേര്‍ത്ത് നല്ലപോലെ അടിച്ച് പതപ്പിച്ച് ക്രീം പരുവത്തില്‍ ഉണ്ടാക്കുന്നതാണ് മയോണൈസ് 

എന്നാൽ മുട്ടയില്ലാതെയും മയോണൈസ് ഉണ്ടാക്കാം 

സാധാരണ മയോണൈസ് ഉണ്ടാക്കാന്‍ മുട്ടയാണ് ഉപയോഗിക്കുന്നത് എന്നാല്‍ മുട്ടയ്ക്ക് പകരം പാല്‍ ഉപയോഗിക്കാവുന്നതാണ്

പാല്‍ നന്നായി ചൂടാക്കി പാടകെട്ടാതെ ഇളക്കി സൂക്ഷിച്ച് വെക്കുക

നന്നായി തണുത്തതിന് ശേഷം ഇത് തണുപ്പിക്കാനായി റഫ്രിജറേറ്ററില്‍ വെക്കുക. ഇത് ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കാവുന്നതാണ്.

നന്നായി തണുപ്പിച്ച പാലിലേയ്ക്ക് അഞ്ചോ  ആറോ അല്ലി വെളുത്തുള്ളി, ആവശ്യത്തിന് ഉപ്പ്, കുറച്ച് പഞ്ചസാര എന്നിവയും ഒരു ടീസ്പൂണ്‍ വിനാഗിരിയോ‍ നാരങ്ങാനീരോ ചേര്‍ത്ത് ആവശ്യത്തിന് ഓയിലും ചേര്‍ക്കുക

ചേരുവകൾ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കണം. നല്ല കട്ടിയായ പരുവത്തില്‍ ആയിവരും

കട്ടിയായ പരുവത്തിൽ ആകുന്നത് വരെ ഓയില്‍ ഒഴിച്ച് കൊടുത്തുകൊണ്ടിരിക്കുക. ഇത് നല്ല ഫ്രഷായി നിങ്ങളുടെ ഇഷ്ട വിഭവത്തിന്റെ കൂടെ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്

മുട്ട അമിതമായാൽ ആപത്തോ? 

കൂടുതൽ കാണാം