തമിഴിന്റെയും മലയാളത്തിന്റെയും പ്രിയപ്പെട്ട നടിയാണ് ഖുശ്‌ബു സുന്ദർ. ഇരു ഭാഷകളിലുമായി വർഷങ്ങളായി നേടിയെടുത്ത ആരാധക വൃന്ദമുണ്ട് ഇവർക്ക്
രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞെങ്കിലും ഖുശ്‌ബു അഭിനയിച്ച സിനിമകൾ ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയങ്കരം. നടി അഭിനയത്തിലേക്ക് മടങ്ങുകയും ചെയ്തു
2022 ഒക്ടോബർ മാസത്തിൽ കോക്സിക്സ് അസ്ഥിയിൽ ശസ്ത്രക്രിയ കഴിഞ്ഞു എന്ന് നടി ട്വീറ്റ് ചെയ്തിരുന്നു
പുതുവർഷത്തിൽ ഖുശ്‌ബു വീണ്ടും മറ്റൊരു തരത്തിൽ ആരോഗ്യപ്രശ്നം നേരിടുകയാണ്
കാലിൽ ബ്രെയ്‌സസ് ഇട്ടിരിക്കുന്ന ചിത്രമാണ് ഖുശ്‌ബു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്
ഇതിന്റെ ഹാഷ്ടാഗിൽ മുട്ടിലാണ് പരിക്കെന്നും ലിഗ്‌മെന്റിനു തകരാർ ഉണ്ടായി എന്നും മനസിലാക്കാം
പെയ്ൻകില്ലറുകൾ കഴിക്കുന്നു എന്നും ഖുശ്‌ബു. അപ്പോഴും ഒഴിവാക്കാൻ സാധിക്കാത്ത യാത്രകളെക്കുറിച്ചും താരം നെടുവീർപ്പിടുന്നു
'അണ്ണാത്തെ' സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തായിരുന്നു ഖുശ്‌ബുവിന്റെ തിരിച്ചുവരവ്