ഗ്യാസ് സിലിണ്ടർ അപകടത്തിൽ ഇടുക്കിയിൽ 66 കാരിയായ വീട്ടമ്മ മരിച്ചു
സിലിണ്ടർ വീടിനു പുറത്ത് വായുസഞ്ചാരമുള്ള ഇടത്ത് വച്ച് പ്രത്യേക പൈപ്പ് വഴി സപ്ലൈ നൽകുന്നതാണ് ഉത്തമം
കുറഞ്ഞത് രണ്ട് കണ്ട്രോൾ വാൽവുകൾ ഉള്ള രീതിയിൽ കണക്ഷൻ നൽകുക
തീ പിടിച്ചാൽ ഉടനെ അഗ്നിശമനാ സേവകരെ അറിയിച്ച് സിലിണ്ടർ തണുപ്പിക്കാൻ ശ്രമിക്കുക
സിലിണ്ടർ അമിതമായി ചൂടാകുന്നത് കണ്ടാൽ അവിടെ നിന്നും എത്രയും വേഗം മാറുക
അടുപ്പുമായി സിലിണ്ടർ ബന്ധിപ്പിച്ചെങ്കിൽ റെഗുലേറ്റർ ഓഫ് ആക്കുക
നനഞ്ഞ ചാക്ക് അല്ലെങ്കിൽ കോട്ടൺ തുണി കൊണ്ട് സിലിണ്ടർ മൂടുക
വാതിലുകളും ജനലുകളും തുറന്നിട്ട് അടുക്കളയിൽ വായുസഞ്ചാരം ഉറപ്പാക്കുക. കുറ്റികളും കൊളുത്തുകളും തുറക്കാൻ നനഞ്ഞ കോട്ടൺ തുണി ഉപയോഗിക്കാം
പാചകവാതകം ചോർന്നാൽ വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുകയോ ഓഫ് ചെയ്യുകയോ അരുത്
തീപ്പൊരിയുണ്ടാകുന്ന സാഹചര്യത്തിന് വഴിവെക്കരുത്
റെഗുലേറ്ററിന്റെ ഭാഗത്തല്ല ചോർച്ചയെങ്കിൽ സിലിണ്ടർ തുറസായ സ്ഥലത്തേക്ക് മാറ്റുക. സിലിണ്ടർ മാറ്റുമ്പോൾ എടുത്തെറിയുകയോ ഉരുട്ടുകയോ ചെയ്യരുത്