ഫ്രിഡ്ജിൽ ഈ സാധനങ്ങള്‍ വയ്ക്കരുത് 

ഭക്ഷണസാധനങ്ങൾ കൂടുതൽ ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ ഫ്രിഡ്ജ് സഹായിക്കുമെന്നത് ശരിയാണെങ്കിലും ഇത് എല്ലാ കാര്യത്തിലും അങ്ങനെയായിരിക്കണമെന്നില്ല

ഫ്രിഡ്ജിൽ സ്ഥാനമില്ലാത്ത പല സാധനങ്ങളും പലപ്പോഴും നമ്മൾ എടുത്തുവെക്കാറുണ്ട് 

എല്ലാ വീടുകളിലും പതിവായി ഉപയോഗിക്കുന്ന എന്നാൽ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടാത്ത സാധനങ്ങളുമുണ്ട് 

സവാള 
തൊലി പൊളിക്കാത്ത സവാള ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്താൽ സാവള ചീഞ്ഞുപോകാനാണ് സാധ്യത.

തക്കാളി
തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുന്നത്. പഴുത്ത തക്കാളി പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്

നട്ട്സ്, ഡ്രൈഫ്രൂട്ട്സ് 

ഇവ ഫ്രിഡ്ജിൽ തുറന്നുവെച്ച് സൂക്ഷിക്കുന്നതിലൂടെ ഇവയുടെ യഥാർഥ രുചിയും മണവും നഷ്ടപ്പെടും. 

ഉരുളക്കിഴങ്ങ്

തൊലികളയാത്ത ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ  ഇരുന്ന് തണുക്കുമ്പോൾ ‌ഉരുളക്കിഴങ്ങിലെ അന്നജം പഞ്ചസാരയായി മാറും. കൂടാതെ ഫ്രിഡ്ജിലെ നനവ് ഉരുളക്കിഴങ്ങ് പെട്ടെന്ന് ചീത്തയാകാനും കാരണമാകും 

എണ്ണ

പാചകത്തിന് ഉപയോഗിക്കുന്ന എന്തുതരം എണ്ണയും ഫ്രിഡ്ജില്‍ സൂക്ഷിച്ചാൽ കട്ടപിടിക്കും. 

ബ്രെഡ്

ബ്രെഡ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പെട്ടെന്ന് ചീത്തയാകാൻ ഇടയാക്കും 

ഫ്രിഡ്ജിൽ ദുർഗന്ധം?ക്ലീനാക്കാൻ എളുപ്പവഴികൾ 

കൂടുതൽ കാണം