ഈ ഹാങ്ങ് ഔട്ട് സ്ഥലങ്ങൾ കഴിഞ്ഞ 12 മാസത്തെ സെർച്ചിൽ ഏറ്റവും വലിയ വർധനവ് നേടിയ ഇടങ്ങളാണ് എന്നും വെബ്‌സൈറ്റിൽ വിവരമുണ്ട്
റെജോ കലാബ്രിയ, ടാർറ്റു, സിയം റിയപ്പ്, ബാൾട്ടിമോർ, പോർട്സ്മൗത്ത്, സ്‌പെയിനിലെ കൊർഡോബ, ട്രോംസ, പങ്ലാവോ, ബൊഹോൽ, സ്റ്റുട്ട്ഗാർട്ട് തുടങ്ങിയ സ്ഥലങ്ങൾക്കൊപ്പമാണ് തിരുവനന്തപുരം
2024 ജനുവരി 1നും 2024 ജൂൺ 30നും ഇടയിൽ 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഫ്‌ളൈറ്റ് സെർച്ചിൽ വർദ്ധനവ് കാണുന്ന സ്ഥലങ്ങൾ എന്ന നിലയിലാണ് ഈ പട്ടിക തയാറായിട്ടുള്ളത്
‘റീസെറ്റ് ജെറ്റേഴ്‌സ്’ എന്ന വിഭാഗത്തിലെ യാത്രക്കാർ തങ്ങളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി തിരുവനന്തപുരത്തെ തിരഞ്ഞെടുക്കുന്നു എന്നാണ് കണ്ടെത്തൽ