നടൻ ബാലയുടെ വിവാഹപ്രഖ്യാപനത്തിനു പിന്നാലെ എലിസബത്ത് ഉദയൻ ഫേസ്ബുക്ക് പോസ്റ്റുമായി
- Published by:meera_57
- news18-malayalam
Last Updated:
ബാല വീണ്ടും വിവാഹം ചെയ്യും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ എലിസബത്ത് ഉദയൻ ഫേസ്ബുക്ക് പോസ്റ്റിൽ
നടൻ ബാല (Actor Bala) തുടർച്ചയായി വാർത്തകളിൽ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ദിവസം രാവിലെ ബാല അറസ്റ്റ് ചെയ്യപ്പെട്ട വാർത്ത കേട്ടാണ് കേരളം ഉണർന്നത്. മുൻഭാര്യ നൽകിയ പരാതിയെ തുടർന്നായിരുന്നു കൊച്ചി പോലീസ് ബാലയെ അറസ്റ്റ് ചെയ്തത്. ബാലയുടെ ബന്ധങ്ങളെ കുറിച്ചും വലിയ തോതിൽ വിവാദങ്ങളുണ്ടായിരുന്നു. അറസ്റ്റിനു ശേഷം വീട്ടിൽ ആരെല്ലാമോ അതിക്രമിച്ചു കയറാൻ ശ്രമിച്ചു എന്ന് വാദിച്ചുകൊണ്ട് ബാല ഒരു ഫേസ്ബുക്ക് വീഡിയോ പോസ്റ്റുമായി എത്തി. അതിനു ശേഷം വീണ്ടും നടൻ മാധ്യമങ്ങൾക്ക് മുന്നിൽ അഭിമുഖവുമായി വരികയായിരുന്നു
advertisement
ബാലയുമായി ബന്ധപ്പെട്ടുള്ള വിവാദ പ്രസ്താവനകൾ വാർത്തകളിൽ സ്ഥിരമായതും അതുവരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഭാര്യ എലിസബത്ത് ഉദയൻ നീണ്ടകാലത്തേക്ക് നിശബ്ദയായി. അതിനു ശേഷം ഇക്കഴിഞ്ഞ ദിവസം എലിസബത്ത് വീണ്ടും തന്റെ സമൂഹ മാധ്യമ പേജിൽ തിരികെയെത്തി. പിതാവ് വഴി 200 കോടിക്ക് മേൽ വിലയുള്ള സ്വത്തുക്കൾ തനിക്കു വന്നുചേർന്നുവെന്നും, ഇനിയും വിവാഹം ചെയ്യും എന്നും, ഭാര്യയും കുഞ്ഞും വേണമെന്നും ബാല മാധ്യമങ്ങളോടായി പറയുകയായിരുന്നു (തുടർന്ന് വായിക്കുക)
advertisement
ഇതിനിടെ ബാലയുടെ മുൻഭാര്യ അമൃതാ സുരേഷിന്റെ പി.എ. കുക്കു നടത്തിയ ഇൻസ്റ്റഗ്രാം വീഡിയോ പ്രതികരണം മറ്റൊരു ചർച്ചയ്ക്കും വഴിതെളിച്ചിരുന്നു. അമൃത സുരേഷ് ബാലയുടെ രണ്ടാം ഭാര്യയായിരുന്നു എന്നും, അതിനു മുൻപ് നടന്ന വിവാഹവും വിവാഹമോചനവും മറച്ചു വച്ച ശേഷമാണ് ബാല അന്നാളിൽ അമൃതയുമായി വിവാഹബന്ധത്തിനു തുനിഞ്ഞതെന്നും കുക്കു വെളിപ്പെടുത്തി. അതേസമയം, വീണ്ടും വിവാഹിതനായ ബാലയുടെ ഭാര്യയായി എലിസബത്ത് ഉദയൻ എന്ന ഡോക്ടർ എത്തി. പക്ഷേ, നടൻ എലിസബത്തിന്റെ നിയമപരമായി ഭാര്യയാക്കിയില്ല എന്നും കുക്കു ആരോപിച്ചിരുന്നു
advertisement
ഇത്രയുമായതും സ്ഥിരമായി ഹെൽത്ത് വ്‌ളോഗുകളുമായി ഫേസ്ബുക്കിലും യൂട്യുബിലും വരുമായിരുന്ന എലിസബത്ത് ഉദയൻ, കുറേനാളത്തേക്ക് നിശബ്ദയായി. ബാല കരൾമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ കിടന്നപ്പോഴും സമ്മതപത്രം ഒപ്പിടാൻ നാട്ടിൽ നിന്നും ചെറിയമ്മയും ചെറിയച്ഛനും വന്നിരുന്നു. അപ്പോഴും ഈ വിവാഹം ബാല രജിസ്റ്റർ ചെയ്തിരുന്നില്ലേ എന്ന ചോദ്യത്തിന് ആക്കം കൂട്ടുന്നതായിരുന്നു ഈ പ്രവർത്തി. എന്നാൽ, ആശുപത്രിയിൽ വച്ച് കേക്ക് മുറിച്ച് രണ്ടാം വിവാഹവാർഷികം എന്ന പേരിൽ ഒരു ചെറിയ ആഘോഷം എലിസബത്തുതും ബാലയും ചേർന്ന് നടത്തിയിരുന്നു
advertisement
ഇക്കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദിൽ ജോലി ചെയ്യുന്ന എലിസബത്ത് വീണ്ടും തന്റെ ഫേസ്ബുക്ക് പേജിൽ എത്തിച്ചേർന്നത്. ഇക്കുറി വീഡിയോ പോസ്റ്റുകളോ, വ്ലോഗോ ഒന്നുമില്ല. പകരം സന്തോഷവതിയായി പുഞ്ചിരി തൂകിയ മുഖത്തോടെയുള്ള ഒരു ചിത്രം മാത്രമാണ് എലിസബത്തിന്റെ പോസ്റ്റിൽ. അടുത്ത വിവാഹം ഉടനെയുണ്ടാകും എന്ന് ബാല പ്രഖ്യാപിച്ച് അധികം വൈകും മുമ്പേയാണ് പ്രസന്ന വേദനയായി എലിസബത്ത് അവരുടെ ആരാധകർക്ക് മുന്നിൽ വരുന്നത്. ബാല കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ സമയത്തും, അതിനു ശേഷവും എലിസബത്ത് പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു
advertisement
ഒരു വലിയ ഇടവേളയ്ക്ക് ശേഷം എലിസബത്തിനെ കണ്ടതിൽ സന്തോഷം തോന്നിയവർ നിരവധിയെന്ന് കമന്റ് ബോക്സ് നോക്കിയാൽ മനസിലാകും. പലരും എലിസബത്തിനോട് സുഖാന്വേഷണം നടത്തി. ചിലർ ബാലയുടെ വിചിത്ര പ്രഖ്യാപനങ്ങളെ കുറിച്ചും ചോദിക്കുന്നുണ്ട്. ബാലയുടെ ഒപ്പം ഡാൻസ് ചെയ്ത് മൂന്നാം വിവാഹവാർഷികം ആഘോഷിക്കും എന്ന് എലിസബത്ത് ഉദയൻ പറഞ്ഞുവെങ്കിലും, ആ സമയത്ത് അവർ ബാലയുടെ ഒപ്പം കൂടിയില്ല. അതിനു മുൻപത്തെ വിവാഹവാർഷിക പോസ്റ്റ് ഷെയർ ചെയ്ത് ഒരു ഓർമപുതുക്കൽ മാത്രമാണ് എലിസബത്ത് നടത്തിയത്