start EXPLORING

കൊക്കകോളയ്ക്കും സ്മാർട് ഫോൺ

സ്‌മാർട്ട്‌ഫോൺ നിർമാതാക്കളുമായി സഹകരിച്ച് ഇന്ത്യയിൽ സ്‌മാർട്ട്‌ഫോൺ അവതരിപ്പിക്കുമെന്ന് കൊക്കകോള

കൊക്കകോള സ്മാർട് ഫോൺ പുറത്തിറക്കുന്നത്
ടെക് വിദഗ്ദ്ധൻ
മുകുൾ ശർമ്മയാണ്
ട്വിറ്ററിലൂടെ പങ്കുവെച്ചത്

ട്വിറ്ററിൽ പങ്കുവെച്ച ചിത്രം ഫോണിന്റെ പിൻ വശത്ത്
ഇരട്ട ക്യാമറയുണ്ടെന്ന് വ്യക്തമാക്കുന്നു

കൂടാതെ ഫോണിന്റെ വലതുവശത്തുള്ള വോളിയം കൺട്രോൾ ബട്ടണുകളും ചിത്രത്തിലുണ്ട്

ഇന്ത്യൻ വിപണിയിലുള്ള
ഒരു ബ്രാൻഡ് തന്നെയാണ് കൊക്കകോളയ്ക്കായി
പുതിയ ഫോൺ പുറത്തിറക്കുന്നതെന്നാണ് വിവരം

റിയൽമീയാണ് കൊക്കകോളയ്ക്കുവേണ്ടി ഫോൺ റീബ്രാൻഡ് ചെയ്യുകയെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

മീഡിയടെക് ഹീലിയോ ജി 99 ചിപ്‌സെറ്റാകും കൊക്കകോള ഫോണിന് കരുത്തേകുന്ന പ്രോസസറെന്നും മാധ്യമറിപ്പോർട്ടുകൾ പറയുന്നു 

പ്രശസ്ത ശീതള പാനീയ കമ്പനി സ്‌മാർട്ട്‌ഫോൺ വിപണിയിൽ പ്രവേശിക്കുന്നത് ഏറെ ആശ്ചര്യത്തോടെയാണ് ടെക് ലോകം നോക്കിക്കാണുന്നത്

ഷവോമിയുടെ ഇലക്ട്രിക് കാർ വരുന്നു