കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയുമായി ക്രിസ്മസ്-പുതുവത്സര ബമ്പർ
ഓണം, പൂജ ബമ്പര്‍ ലോട്ടറികള്‍ നല്കിയ ആവേശം കെട്ടടങ്ങും മുന്‍പാണ് അടുത്ത ബമ്പര്‍ ലോട്ടറി പ്രഖ്യാപനം വന്നിരിയ്ക്കുന്നത്
ഒന്നാം സമ്മാനം 16 കോടി രൂപ. രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്
പത്ത് പരമ്പരകളിലായാണ് ക്രിസ്മസ് ബമ്പര്‍ ടിക്കറ്റുകൾ അച്ചടിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് ആറ് പരമ്പരകൾ ആയിരുന്നു
കഴിഞ്ഞ തവണത്തെ ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനം 12 കോടി രൂപയായിരുന്നു. ടിക്കറ്റ് വില 300 രൂപയുമായിരുന്നു
കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയായിരുന്നു തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം