കളിക്കാരന് ഓഫ്സൈഡ് ആണോ എന്നറിയാനുള്ള സെമി ഓട്ടമേറ്റഡ് സാങ്കേതികവിദ്യയാണ് വീഡിയോ അസിസ്റ്റഡ് റഫറി(VAR)
കളിക്കാരൻ ഓഫ്സൈഡാകുമ്പോൾ തന്നെ വീഡിയോ ഓപ്പറേറ്ററുടെ ശ്രദ്ധയില്‍ പെടുത്തുകയാണ് വാര് സംവിധാനത്തിന്റെ കടമ
ഖത്തര്‍ ലോകകപ്പില്‍ ഇതിന്റെ പ്രകടനം എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ പ്രേമികൾ
വാറിനായി ഏറെ സമയം കളി നിർത്തിവെക്കുന്നതും ഗോളുകൾ നഷ്ടമാകുന്നതും കാണികളിൽ അലോസരമുണ്ടാക്കുന്നു
ഓഫ്സൈഡ് കണ്ടെത്തിയാൽ വാര് റഫറി എവിടെ വച്ചാണ് കിക് ഉണ്ടായതെന്ന് എന്ന് വ്യക്തമാക്കും. ഇതനുസരിച്ച് ഗ്രൗണ്ടിലെ റഫറിയ്ക്ക് നിർദേശം നൽകും
അന്തിമ തീരുമാനം എടുത്തുകഴിഞ്ഞാല്‍ ഗ്രൗണ്ടില്‍ നടന്ന കാര്യങ്ങള്‍ വിശദമായി തന്നെ 3ഡി അനിമേഷനായും കാണിക്കും
ഗോളുകളും പെനാല്‍റ്റി തീരുമാനങ്ങളും വീണ്ടും പരിശോധിക്കാനും വാര് പ്രയോജനപ്പെടുത്തും. നേരിട്ടുള്ളറെഡ് കാര്ഡ്കാണിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളെയും കളിക്കാരൻ ആരെന്ന് സംശയം ഉള്ളപ്പോഴും വിശകലനം നടത്തും
2018ലെ വേള്‍ഡ് കപ്പില്‍ മികച്ച പ്രകടനമാണ് വാര് നടത്തിയതെങ്കിലും ഫൈനലില്‍ കല്ലുകടിയായി
ഇത്തവണത്തെ വാര് കൂടുതല്‍ വേഗതയും കൃത്യതയുള്ളതുമായിരിക്കും എന്നാണ് ഫിഫ വ്യക്തമാക്കുന്നത്