ആരാധകരുടെ രൂക്ഷ വിമർശനം

ഇനിയും വേണോ 'പന്ത്' പരീക്ഷണം? 

തുടർച്ചയായ മത്സരങ്ങളിൽ ഋഷഭ് പന്തിന്റെ പ്രകടനം മോശമായതോടെ രൂക്ഷ വിമർശനം ഉയർത്തി ആരാധകർ 

തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും മികച്ച ഒരു ഇന്നിങ്‌സ് പോലും നന്നായി കളിക്കാത്ത പന്തിനെ എന്തിനാണ് ടീമില്‍ നിലനിര്‍ത്തുന്നതെന്നാാണ് ആരാധകര്‍ ചോദിക്കുന്നത്

മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജു സാംസണ്‍ പുറത്തിരിക്കുമ്പോഴാണ് പന്തിന് അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ വിമര്‍ശനം

ട്വന്റി20 ലോകകപ്പിലും പിന്നാലെ ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയിലും പന്ത് പരാജയമായിരുന്നു

ഏകദിന, ട്വന്റി ട്വന്റി മത്സരങ്ങളിൽ പന്ത് മോശം ഫോമിലാണെന്നും സഞ്ജു സാസംണ് അവസരം നൽകണമെന്നും ആവശ്യം ഉയർന്നിരുന്നു

ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെയും ക്യാപ്റ്റന്‍ ശിഖര്‍ ധവാനെതിരെയും രൂക്ഷ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത് 

വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്– സഞ്ജു താരതമ്യത്തിൽ മുൻതൂക്കം സഞ്ജുവിനാണെന്നാണു ഭൂരിപക്ഷാഭിപ്രായം

എന്നാൽ ടെസ്റ്റിൽ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ ഒരേയൊരു ഇന്ത്യൻ കീപ്പർ ബാറ്ററാണ് പന്ത്

സഞ്ജുവിനെ തുടർച്ചയായി തഴയുന്നത് എന്തുകൊണ്ട്? 

കൂടുതൽ കാണാം