പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്‍റെ ഫ്രാഞ്ചൈസി വില്‍പ്പനയിലും ബിസിസിഐ വൻനേട്ടം
2008ൽ പ്രഥമ പുരുഷ ഐപിഎൽ ടീമുകളുടെ വിൽപനയിലൂടെ നേടിയ തുകയെക്കാളും വലുതാണ് ഇത്തവണ വനിതാ പ്രിമിയർ ലീഗിലൂടെ BCCIക്ക് കിട്ടിയത്
5 ടീമുകളുടെ ഉടമസ്ഥാവകാശം നൽകിയതിലൂടെ 4669.99 കോടി രൂപയാണ് ബിസിസിയുടെ നേട്ടം
അദാനി സ്പോര്‍ട്സ് ലൈനാണ് ഏറ്റവുമധികം തുക മുടക്കിയത്
അഹമ്മദാബാദ് ടീമിനായി 1289 കോടി രൂപയാണ് അദാനി ഗ്രൂപ്പ് ചെലവഴിച്ചത്
മുംബൈ ടീമിനായി 912.99 കോടി രൂപ മുടക്കിയ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഇന്ത്യ വിന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് പട്ടികയിലെ രണ്ടാമന്‍
ബാംഗ്ലൂർ (901 കോടി), ഡൽഹി (810 കോടി) ടീമുകളെ അതതു നഗരങ്ങളിൽ നിന്നു തന്നെയുള്ള ഐപിഎൽ ടീമുകള്‍ സ്വന്തമാക്കി
Your Page!
ലീഗിന്റെ സംപ്രേഷണാവകാശം നേരത്തേ 951 കോടി രൂപയ്ക്കു വയാകോം 18 സ്വന്തമാക്കിയിരുന്നു.
മെന്‍സ് ഐപിഎൽ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും മൂല്യമേറിയ ട്വന്റി20 ലീഗ് എന്ന റെക്കോര്‍ഡും വനിതാ പ്രിമിയർ ലീഗ് സ്വന്തമാക്കി
മുഹമ്മദ് സിറാജിന് ICC റാങ്ക് തിളക്കം