ധ്യാൻ ശ്രീനിവാസൻ-ഗോകുൽ സുരേഷ് ചിത്രം സായാഹ്‌ന വാർത്തകൾ ഫസ്റ്റ് ലുക്ക്

Last Updated:
നവാഗതനായ അരുൺ ചന്ദുവിന്റെ ധ്യാൻ ശ്രീനിവാസൻ, ഗോകുൽ സുരേഷ് ചിത്രം സായാഹ്‌ന വാർത്തകൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രസിദ്ധീകരിച്ചു. മമ്മൂട്ടിയുടെ ഫേസ്ബുക് പേജു വഴിയായിരുന്നു റിലീസ്. ആദ്യ ചിത്രം മുദുഗവുവിനു ശേഷം മാസ്റ്റർപീസ്, ഇര എന്നീ ചിത്രങ്ങളിൽ വേഷമിട്ട ഗോകുലിന്റെ ഏറ്റവും അടുത്തിറങ്ങാൻ നോക്കുന്ന ചിത്രമാകും ഇത്.
ഗോകുൽ നായക വേഷത്തിലെത്തുന്നെന്ന പ്രത്യേകതയുമുണ്ടു ഈ ചിത്രത്തിന്. സൂത്രക്കാരൻ, ഉൾട എന്നീ ചിത്രങ്ങൾ കൂടി ഗോകുലിന്റേതായി അണിയറയിൽ  ഒരുങ്ങുകയാണ്. ഗിന്നസ് പക്രുവിന്റെ ചിത്രം ഇളയരാജയിൽ ഗോകുൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
സംവിധായകനാവാനുള്ള തയ്യാറെടുപ്പിലാണു ധ്യാൻ ശ്രീനിവാസൻ. നിവിൻ പോളി- നയൻതാര എന്നിവർ വേഷമിടുന്ന ലവ്, ആക്ഷൻ, ഡ്രാമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നു. ശ്രീനിവാസൻ, പാർവതി നായികാ നായകന്മാരായ വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക കാല പതിപ്പാണ് ചിത്രം. ശോഭ, ദിനേശൻ എന്നീ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിവിനും നയൻതാരയുമാണ്.
advertisement
വിനീത് ശ്രീനിവാസന്റെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ടു സംവിധായകൻ. നവാഗതരുടെ കൂട്ടായ്മയാണ് ചിത്രത്തിന്റെ നിർമാണത്തിന് പിറകിൽ. സച്ചിൻ ആർ. ചന്ദ്രനാണു തിരക്കഥ. ക്യാമറ ശരത് ഷാജി. പ്രശാന്ത് പിള്ളയുടേതാണു സംഗീതം.
മലയാളം വാർത്തകൾ/ വാർത്ത/Film/
ധ്യാൻ ശ്രീനിവാസൻ-ഗോകുൽ സുരേഷ് ചിത്രം സായാഹ്‌ന വാർത്തകൾ ഫസ്റ്റ് ലുക്ക്
Next Article
advertisement
മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനില്‍; പ്രവാസി മലയാളി സംഗമം വെള്ളിയാഴ്ച്ച
മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനില്‍; പ്രവാസി മലയാളി സംഗമം വെള്ളിയാഴ്ച്ച
  • മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനില്‍ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തി.

  • പ്രവാസി മലയാളി സംഗമം വെള്ളിയാഴ്ച ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍.

  • എട്ടു വര്‍ഷത്തിനു ശേഷമാണ് മുഖ്യമന്ത്രി ബഹ്‌റൈനില്‍ എത്തുന്നത്

View All
advertisement