തെങ്ങും വാഴയും പച്ചക്കറി ഇനങ്ങളും കിഴുങ്ങുവർഗ്ഗവിളകളുമെല്ലാം മുൻപ് ഈ ദിവസത്തിലാണ് കർഷകർ നട്ടിരുന്നത്. പരമ്പരാഗത കാർഷിക കലണ്ടറിലെ ദിനമായ മേടപത്ത്. വിത്തു വിതയ്ക്കുന്നതിനും തൈകൾ നടുന്നതിനും അനുയോജ്യമായ ദിനമാണ്. കാർഷിക സംസ്കൃതിയുടെ നല്ല നാളുകൾ ഓർത്തെടുക്കുന്ന ഈ ദിവസത്തിൽ കേരളത്തിലെ പല ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ നടത്താറുണ്ട്.
ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിന് ഉദയ സമത്തു സൂര്യനെ കാണിക്കുന്ന ചടങ്ങ് കേരളത്തിലെ പല സ്ഥലങ്ങളിലുമുണ്ട്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുകയും ചെയ്യും 'വെള്ളിമുറം കാണിക്കൽ'എന്നാണ് ഈ ചടങ്ങു അറിയപ്പെടുന്നത്. പത്താമുദയ ദിവസം കാലി തൊഴുത്തിന്റെ മൂലയില്‍ അടുപ്പ് കൂട്ടി ഉണക്കലരിപ്പായസമുണ്ടാക്കി പശുക്കള്‍ക്ക് നിവേദ്യം നടത്തുന്ന പതിവുണ്ടായിരുന്നു കൂടാതെ, ഉദയസൂര്യനെ വിളക്കു കൊളുത്തി കാണിക്കുന്ന ചടങ്ങുമുണ്ട്.
advertisement