നീറ്റ് യുജി പരീക്ഷയിൽ വിജയിക്കുന്നതിനുള്ള സണ്ണിയുടെ യാത്ര സാധാരണമായിരുന്നില്ല. എല്ലാ വൈകുന്നേരവും നാലോ അഞ്ചോ മണിക്കൂർ സമോസ വിൽക്കുന്നതിനൊപ്പമാണ് സണ്ണി പഠനവും നടത്തിയത്. ചെറിയ മരുന്നുകൾ എങ്ങനെ വലിയ രോഗങ്ങളെ സുഖപ്പെടുത്തുമെന്ന ജിജ്ഞാസയാണ് തനിക്ക് വൈദ്യശാസ്ത്രത്തോടുള്ള താൽപര്യത്തിന് കാരണമായതെന്ന് സണ്ണിയുടെ വാക്കുകൾ. 11-ാം ക്ലാസ് മുതൽ ഓൺലൈൻ കോച്ചിംഗ് പ്ലാറ്റ്‌ഫോമായ ഫിസിക്‌സ് വാലയിലൂടെയാണ് 18 കാരൻ നീറ്റിനുവേണ്ടി പഠിച്ചത്. ഒരു ദിവസം മുഴുവൻ സ്‌കൂളും ജോലിയും കഴിഞ്ഞ് രാത്രി വൈകിയും പഠിച്ച സണ്ണിയുടെ ദിനചര്യക്കും സോഷ്യൽ മീഡിയയിൽ കയ്യടികൾ നിറയുന്നുണ്ട്.
advertisement
സണ്ണിയുടെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും എടുത്തുകാണിച്ചുകൊണ്ട് ഫിസിക്‌സ് വാലയുടെ സ്ഥാപകനായ അലാഖ് പാണ്ഡെയാണ് ഇൻസ്റ്റാഗ്രാമിലൂടെ സണ്ണിയുടെ ജീവിതം തുറന്ന് കാണിച്ചത്. വീഡിയോയിൽ, പാണ്ഡെ സണ്ണിയുടെ വാടക മുറി സന്ദർശിക്കുന്നുണ്ട്. അവിടെ ചുവരുകളിൽ കുറിപ്പുകളും പഠന സാമഗ്രികളും ഒട്ടിച്ചിരിക്കുന്നത് കാണാം.
സണ്ണിയുടെ ജീവിതം സഹിഷ്ണുതയുടെ തെളിവാണ്. നന്നായി പഠിക്കാനും ജീവിതത്തില്‍ എന്തെങ്കിലും ആകാനും അമ്മയില്‍ നിന്ന് തനിക്ക് പൂര്‍ണ്ണ പിന്തുണ ലഭിച്ചതായി വീഡിയോകളില്‍ സണ്ണി പറയുന്നുണ്ട്. ഡോക്ടറാകുക എന്ന തന്റെ സ്വപ്‌നവുമായി സണ്ണി ഇനി നേരെ പോവുക സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കാണ്.