തിരുവനന്തപുരം: 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും', കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടാക്‌സ് നല്‍കുന്നവര്‍ അംഗങ്ങളായ ഫേസ്ബുക്ക് ഗ്രൂപ്പ് ഒരുപക്ഷേ ഇതായിരിക്കും. മദ്യം കഴിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയു'മെന്ന ജി എന്‍ പി സി ഗ്രൂപ്പ്.
advertisement
ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഈ ഗ്രൂപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 4,15200 അംഗങ്ങള്‍ എന്ന സംഖ്യതന്നെ ഇതിനു തെളിവ്. ഗ്രൂപ്പ് ആരംഭിച്ച് വെറും ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഇത്. എന്നാലിപ്പോഴിതാ കഴിഞ്ഞ 18 ദിവസത്തിനുള്ളില്‍ 3.35 ലക്ഷം പേരാണ് ഗ്രൂപ്പില്‍ അംഗങ്ങളായിരിക്കുന്നത്.
വെറും മദ്യപാന വിശേഷങ്ങള്‍ക്കായുളള ഗ്രൂപ്പല്ല ഇത്. യാത്രാവിശേഷങ്ങളും പുതിയ ഭക്ഷണക്കൂട്ടുകളും വിവിധ ഹോട്ടലുകളുടേയും കളളുഷാപ്പുകളുടേയും വിശേഷങ്ങളുമൊക്കെ ഗ്രൂപ്പില്‍ പങ്കുവെയ്ക്കപ്പെടുന്നു.
advertisement
ഉത്തരവാദത്തോടെയുളള മദ്യപാനം എന്നതാണ് ഗ്രൂപ്പിന്റെ മുദ്രാവാക്യം തന്നെ.
2017 മെയ് 1ന് തുടങ്ങിയ ഗ്രൂപ്പില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ അംഗങ്ങളാണ്. തിരുവനന്തപുരം സ്വദേശിയും ബിസിനസുകാരനുമായ ടി എല്‍ അജിത്ത്കുമാറാണ് ഈ ഗ്രൂപ്പിന്റെ ആശയത്തിനു പിന്നില്‍.
വിദ്വേഷമോ, വെറുപ്പോ, സംസ്‌കാര ശൂന്യമായ കമന്റുകളോ ഗ്രൂപ്പില്‍ പ്രോത്സാഹിപ്പിക്കില്ല. പരസ്പര ബഹുമാനത്തില്‍ ഊന്നിയാകണം ആശയവിനിമയം എന്ന് ഗ്രൂപ്പില്‍ നിബന്ധനയുണ്ട്. ഗ്രൂപ്പിന്റെ നിയമം ലംഘിക്കുന്നവരെ അപ്പോള്‍ തന്നെ കണ്ടെത്തി പുറത്താക്കുകയും ചെയ്യും.