TRENDING:

'ഞാനവിടെ ഇരിക്കുമ്പോൾ നീ വാതിലിലൊന്നും മുട്ടിയേക്കല്ലേ': ഹേമ കമ്മിഷൻ റിപ്പോർട്ടിനെ പരിഹസിച്ച് നടൻ കൃഷ്ണ കുമാർ

Last Updated:

നാല് പെൺമക്കളുടെ അച്ഛനായ ഒരാളിൽ നിന്ന് ഇത്തരം പ്രതികരണം പ്രതീക്ഷിച്ചില്ല എന്നാണ് പലരും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് വിഡിയോയിലാണ് വിവാദ പരാമർശം. വീട്ടിലെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടാണ് സിന്ധു തന്റെ ചാനലിൽ വിഡിയോ പങ്കുവച്ചത്. അതിനിടെ മകൾ ദിയയുടെ വിവാഹത്തേക്കുറിച്ച് ചർച്ചചെയ്യാനായി ഒന്നിച്ചിരിക്കുന്നതിനിടെയാണ് ഹേമ കമ്മിഷൻ റിപ്പോർട്ടിനെക്കുറിച്ച് പരിഹസിക്കുന്ന നിലയിൽ സംസാരിച്ചത്.
advertisement

‘നീ ഓരോന്നൊന്നും പറയല്ലേ, ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ. ഞാനവിടെ ഇരിക്കുമ്പോൾ നീ വാതിലിലൊന്നും മുട്ടിയേക്കല്ലേ,’- എന്നാണ് പൊട്ടിച്ചിരിയോടെ കൃഷ്ണകുമാർ പറയുന്നത്. ഇതു കേട്ട് ഭാര്യ സിന്ധുവും ചിരിക്കുന്നതു കാണാം. നിങ്ങൾ എന്താണ് പറയുന്നത് എന്ന് മനസിലാവുന്നില്ല എന്നായിരുന്നു ഇരുവരുടേയും പൊട്ടിച്ചിരി കേട്ട് ദിയ ചോദിക്കുന്നത്.‌ ഇതിന് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

സ്ത്രീശാക്തീകരണത്തെക്കുറിച്ച് പറഞ്ഞതിനു പിന്നാലെയായിരുന്നു നടന്റെ പ്രതികരണം. രൂക്ഷ വിമർശനമാണ് കൃഷ്ണകുമാറിനെതിരെ ഉയരുന്നത്. നാല് പെൺമക്കളുടെ അച്ഛനായ ഒരാളിൽ നിന്ന് ഇത്തരം പ്രതികരണം പ്രതീക്ഷിച്ചില്ല എന്നാണ് പലരും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ നിസ്സാരവൽക്കരിക്കുകയാണ് നടൻ ചെയ്തതെന്നും വിമർശനമുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഞാനവിടെ ഇരിക്കുമ്പോൾ നീ വാതിലിലൊന്നും മുട്ടിയേക്കല്ലേ': ഹേമ കമ്മിഷൻ റിപ്പോർട്ടിനെ പരിഹസിച്ച് നടൻ കൃഷ്ണ കുമാർ
Open in App
Home
Video
Impact Shorts
Web Stories