‘ഒരു നടിയുടെ അപകടകരമായ ജീവിതം, തിരശ്ശീലയ്ക്ക് പിന്നിൽ.’ എന്ന അടിക്കുറിപ്പോടെയാണ് ശ്രിയ വീഡിയോ പോസ്റ്റ് ചെയ്തത്. ശ്രീയയുടെ സാരിതുമ്പിൽ പടരുന്നതും സാരി ഊരിമാറ്റി പേടിച്ച് നിലവിളിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഉടൻ തന്നെ സഹപ്രവർത്തകർ ഓടിക്കൂടി തീ അണച്ചത് വലിയ അപകടം ഒഴിവാക്കി.
സിനിമ സിരിയൽ രംഗത്ത് ഒരുപോലെ സജീവമായ താരമാണ് ശ്രിയ രമേഷ്. സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. ഒപ്പം, ലൂസിഫര്‍ തുടങ്ങിയ ചിത്രണങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളം, തെലുങ്ക് സീരിയലുകളില്‍ സജീവമായ നടിയാണ് ശ്രിയ.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
May 27, 2025 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'അഭിനയം അത്ര സിമ്പിൾ അല്ല': സീരിയൽ ഷൂട്ടിങ്ങിനിടെ സാരിയില്‍ തീപടര്‍ന്നു; വീഡിയോ പങ്കുവെച്ച് നടി ശ്രിയ രമേഷ്