Also Read-ഫുട്ബോളിൽ മാത്രമല്ല ഇനി ക്രിക്കറ്റിലും സബ്സ്റ്റിറ്റ്യൂഷൻ
കാഷ്വൽ-ഫോർമൽ വസ്ത്രങ്ങളാണ് പുത്തൻ ലുക്കിലുള്ള ഒരു ചിത്രമാണ് ലോകത്തിലെ തന്നെ മുന്‍നിര പേസ് ബൗളര്‍മാരിലൊരാളായ ബൂംറ പങ്കു വച്ചത്. "playing it cool" എന്ന ക്യാപ്ഷനോടു കൂടിയ ചിത്രത്തിന് താഴെ ആരാധകരുടെ ആയിരക്കണക്കിന് കമന്റുകളാണെത്തുന്നത്. ബംഗ്ലാദേശിനെതിരായ ടി20 യിൽ ഇന്ത്യക്ക് നേരിടേണ്ടി വന്ന തോൽവിയുടെ സങ്കടത്തിലാണ് ക്രിക്കറ്റ് ആരാധകർ ബൂംറയോട് എത്രയും വേഗം മടങ്ങി വരാൻ അഭ്യർഥിക്കുന്നത്.
advertisement
ലോകഒന്നാം നമ്പർ ഏകദിന ബൗളറായ ബൂംറയെ കളിക്കളത്തിൽ മിസ് ചെയ്യുന്നുവെന്നും എത്രയും വേഗം തന്നെ ക്രിക്കറ്റ് ജഴ്സിയിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നും ആരാധകർ കുറിക്കുന്നു. പുറംവേദനയെത്തുടർന്ന് രണ്ട് മാസമായി വിശ്രമത്തിലാണ് ബൂംറ. ജനുവരിയിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ തിരികെയെത്തുമെന്നാണ് റിപ്പോർട്ടുകൾ.