TRENDING:

Tea Shop | പരീക്ഷകൾ പലതുമെഴുതി; ജോലി ലഭിച്ചില്ല; കോളേജിനു പുറത്ത് ചായക്കടയിട്ട് യുവതി

Last Updated:

ഇക്കണോമിക്‌സ് ബിരുദധാരിയായ പ്രിയങ്ക കഴിഞ്ഞ രണ്ടു വര്‍ഷമായി ബാങ്ക് മല്‍സര പരീക്ഷകള്‍ എഴുതി വരുകയായിരുന്നു. അതൊന്നും വിജയം കാണാത്തതിനെ തുടര്‍ന്ന് സ്വയം തൊഴില്‍ കണ്ടെത്തുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് തൊഴിലില്ലായ്മ (Unemployement). വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തും സ്വയം തൊഴിൽ കണ്ടെത്തിയും ചിലരെങ്കിലും ഈ പ്രതിസന്ധിയെ അതിജീവിക്കാറുണ്ട്. അത്തരത്തിലൊരു അതിജീവനകഥയാണ് ബിഹാറിൽ (Bihar) നിന്നുമുള്ള ഈ വാർത്ത.
advertisement

ബിഹാറിലെ പുർണിയയിലുള്ള പ്രിയങ്ക എന്ന 24 കാരിയാണ് രാജ്യത്തെ യുവജനങ്ങൾക്കാകെ മാതൃകയാകുന്നത്. പഠനശേഷം ജോലി കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് പാറ്റ്ന വിമൻസ് കോളേജിനു (Patna Women's Colelge) പുറത്ത് ചായക്കട നടത്തുകയാണ് പ്രിയങ്ക. വാരണാസിയിൽ നിന്നാണ് പ്രിയങ്ക ബിരുദം നേടിയത്.

ഇക്കണോമിക്സ് ബിരുദധാരിയായ പ്രിയങ്ക കഴിഞ്ഞ രണ്ടു വർഷമായി ബാങ്ക് മൽസര പരീക്ഷകൾ എഴുതി വരികയാണെന്നും അതൊന്നും വിജയം കാണാത്തതിനെ തുടർന്ന് സ്വയം തൊഴിൽ കണ്ടെത്തുകയായിരുന്നുവെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

advertisement

'ചായ് വാലി' (Chaiwali) എന്നാണ് പ്രിയങ്കയുടെ ചായക്കടയുടെ പേര്. പാൻ ചായ, ചോക്ലേറ്റ് ചായ തുടങ്ങി നാല് വിവിധ രുചികളിലാണ് ഇവിടെ ചായകൾ ലഭ്യമാകുക. “കഴിഞ്ഞ രണ്ട് വർഷമായി, ബാങ്ക് മത്സര പരീക്ഷകളിൽ വിജയിക്കാൻ ഞാൻ തുടർച്ചയായി ശ്രമിച്ചെങ്കിലും എല്ലാം വെറുതെയായി. എന്നാൽ വീട്ടിലേക്ക് മടങ്ങുന്നതിന് പകരം, ഉന്തുവണ്ടിയിൽ ഒരു ചായക്കട തുടങ്ങാനായിരുന്നു എന്റെ തീരുമാനം. ന​ഗരത്തിൽ ഇങ്ങനൊരു ചായക്കട നടത്തുന്നതിൽ എനിക്ക് ലജ്ജയൊന്നും തോന്നുന്നില്ല. ആത്മനിർഭർ ഭാരതിലേക്കുള്ള ഒരു ചുവടുവയ്പ്പായിട്ടാണ് ഞാൻ ഈ വ്യവസായത്തെ കാണുന്നത്", പ്രിയങ്ക പറയുന്നു.

advertisement

''ആത്മനിർഭർ ഭാരതിലേക്കുള്ള ഒരു ചുവടുവെയ്പ്. ഒന്നും ചിന്തിച്ചിരിക്കരുത്, അത് പ്രാവർത്തികമാക്കുക'', ചായക്കടക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ പ്രിയങ്ക എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. കോളേജ് വിദ്യാർഥികൾ അടക്കമുള്ളവർ പ്രിയങ്കയുടെ കടയിൽ ചായ കുടിക്കാൻ എത്തുന്നുണ്ട്.

കോളേജിനു പുറത്ത് ചായ വിൽപന നടത്തുന്ന പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകളാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്. നവമാധ്യമങ്ങളിലും പ്രിയങ്കക്കുള്ള കയ്യടികൾ കമന്റുകളായി നിറയുകയാണ്.

എന്താണ് ആത്മനിർഭർ ഭാരത് (Atmanirbhar Bharat?)

രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് ആത്മനിര്‍ഭര്‍ ഭാരത്. സമ്പദ്ഘടനയ്ക്ക് കരുത്തേകാന്‍ കഴിഞ്ഞ വർഷം പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ധനമന്ത്രി നിർമല സീതാരാമൻ പദ്ധതി പ്രഖ്യാപിച്ചത്. കോവിഡ് ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ സമ്പദ് ഘടന തിരിച്ചുവരവിന്റെ പാതയിലാണെന്നും സാമ്പത്തിക സൂചികകളെല്ലാം ഇതാണ് തെളിയിക്കുന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

advertisement

ഇപിഎഫ്ഒ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ 15,000 രൂപയിൽ താഴെ മാസവേതനത്തിൽ പുതുതായി നിയമിക്കപ്പെടുന്നവർ, കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർ, ഒക്ടോബർ 1മുതൽ പുതിയ ജോലിക്ക് കയറിയവർ എന്നിവർക്കെല്ലാം ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ ലോകത്തിലെ മുൻനിരയിലേക്ക് ഇന്ത്യ മുന്നേറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Tea Shop | പരീക്ഷകൾ പലതുമെഴുതി; ജോലി ലഭിച്ചില്ല; കോളേജിനു പുറത്ത് ചായക്കടയിട്ട് യുവതി
Open in App
Home
Video
Impact Shorts
Web Stories