TRENDING:

Most used emoji of 2021 | സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞവരാണോ? ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജി ഇതാണ്

Last Updated:

ആളുകൾ പതിവായി ഉപയോഗിക്കുന്ന ഹാർട്ട് ഇമോജി പട്ടികയിൽ രണ്ടാമതാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജി( most used emoji of 2021 )ഏതായിരിക്കും? നോൺ പ്രോഫിറ്റ് സംഘടനയായ ദി യുണികോഡ് കൺസോർഷ്യം ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജികളുടെ പട്ടിക പുറത്തുവിട്ടത് കഴിഞ്ഞയാഴ്ച്ചയാണ്.
advertisement

ആനന്ദാശ്രു അഥവാ സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന ഇമോജിയാണ് (Face with tears of joy t)2021 ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പട്ടികയിലെ മറ്റ് ഇമോജികളേക്കാൾ 5 ശതമാനം കൂടുതലാണ് ഈ ഇമോജി ഉപയോഗം. ആളുകൾ പതിവായി ഉപയോഗിക്കുന്ന ഹാർട്ട് ഇമോജി പട്ടികയിൽ രണ്ടാമതാണ്.

പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് ഏറ്റവും കൂടുതൽ ഉപയോഗിച്ചതിൽ മൂന്നാമതുള്ളത്. ഇതിനു പിന്നിലായി തമ്പ്സ് അപ്പ്, കരയുന്ന ഇമോജി എന്നിവയാണുള്ളത്.

advertisement

ചെടികളുടേയും പൂക്കളുടേയും ഇമോജികളും ആളുകള‍് പതിവായി ഉപയോഗിക്കാറുണ്ടെന്ന് പട്ടികയിൽ പറയുന്നു.

ഇമോജികളിലെ വിവിധ വിഭാഗങ്ങളിൽ കൊടികളാണ് ഏറ്റവും കുറച്ചുപേർ ഉപയോഗിച്ച ഇമോജി. വാഹനങ്ങളുടെ വിഭാഗത്തിൽ റോക്കറ്റ് ഇമോജിയാണ് കൂടുതൽ പ്രിയങ്കരം. ശരീരഭാഗങ്ങളിൽ കൈ ഉയർത്തി നിൽക്കുന്നതാണ് ഏറ്റവും കൂടുതൽ ഉപയോഗിച്ചത്.

Also Read-Viral video | ഒന്ന് നന്നാക്കിത്തരണം, പ്ലീസ്; റോഡിലെ കുഴിയിൽ പൂജ നടത്തി നാട്ടുകാർ; വീഡിയോ

advertisement

മുഖത്തിന്റേയും കൈകളുടെയും ഇമോജികൾക്കാണ് ഏറ്റവും കൂടുതൽ ഡിമാന്റ്. പൂചെണ്ട് ഇമോജിക്കും ആരാധകർ ഏറെയാണ്. ചിത്രശലഭത്തിന്റെ ഇമോജിക്കും ആവശ്യക്കാർ ഏറെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ലോകത്തിൽ ഏറ്റവും കൂടുതൽ മദ്യപാനികൾ ഉള്ള രാജ്യം ഓസ്‌ട്രേലിയ

കൊറോണ വൈറസ് മഹാമാരി ഓസ്ട്രേലിയക്കാരെ കൂടുതല്‍ മദ്യപാനികളാക്കിയതായി പഠനങ്ങള്‍. അടുത്തിടെ നടത്തിയ ഗ്ലോബല്‍ ഡ്രഗ് സര്‍വേ (ജിഡിഎസ്) ഫലങ്ങള്‍ അനുസരിച്ച്, 2020ല്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന രാജ്യമായി ഓസ്ട്രേലിയ മാറി.

ലണ്ടന്‍ ആസ്ഥാനമായുള്ള സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ഗ്ലോബല്‍ ഡ്രഗ് സര്‍വേ, ഉപഭോക്താവിന്റെ ശാരീരികവും മാനസികവുമായ കഴിവുകളെയോ അവരുടെ സന്തുലിതാവസ്ഥയെയോ സംസാരത്തെയോ ബാധിക്കുന്ന തരത്തില്‍ അമിതമായി മദ്യം കഴിക്കുന്നതിനെയാണ് മദ്യപാനം എന്ന് നിര്‍വചിച്ചിരിക്കുന്നത്.

advertisement

ഈ സര്‍വേയ്ക്കായി, ജിഡിഎസിലെ ഗവേഷകര്‍ 22 രാജ്യങ്ങളില്‍ നിന്നുള്ള 32,022 ആളുകളില്‍ നിന്നുള്ള ഡാറ്റകളാണ് ശേഖരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വര്‍ഷാവസാനത്തോടെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ ഫലങ്ങള്‍ ശേഖരിച്ചു.

ഓഡിറ്റ് (AUDIT - ആല്‍ക്കഹോള്‍ യൂസ് ഡിസോര്‍ഡേഴ്‌സ് ഐഡന്റിഫിക്കേഷന്‍ ടെസ്റ്റ്) എന്ന ലോകാരോഗ്യ സംഘടനയുടെ ചോദ്യാവലിയെ ആശ്രയിച്ചായിരുന്നു സര്‍വേ. സര്‍വേയില്‍ പങ്കെടുത്തവര്‍ പ്രതിവര്‍ഷം ശരാശരി 14.6 തവണ മദ്യപിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.

ഓസ്ട്രേലിയയില്‍ നിന്നുള്ളവര്‍ മാസത്തില്‍ രണ്ടുതവണ മദ്യപിച്ചപ്പോള്‍, മെക്സിക്കോയില്‍ നിന്നുള്ളവര്‍ കഴിഞ്ഞ 12 മാസത്തിനിടെ ശരാശരി 8.9 തവണ മദ്യപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

advertisement

ആളുകളെ മദ്യത്തിലേക്ക് തള്ളിവിടുന്ന ആനന്ദം, വിനോദം തുടങ്ങിയ നിരവധി ഘടകങ്ങളും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രസീല്‍, മെക്‌സിക്കോ, സ്‌പെയിന്‍ എന്നിവിടങ്ങളിലെ ആളുകള്‍ മദ്യപിക്കുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് മുന്‍ഗണന നല്‍കുന്നുണ്ടെന്നും സര്‍വ്വേയില്‍ കണ്ടെത്തി. മദ്യപിക്കാനുള്ള പ്രധാന കാരണമായി വിനോദത്തെ വിലയിരുത്തിയ മുന്‍നിര രാജ്യമാണ് ഫിന്‍ലന്‍ഡ്.

മദ്യപിച്ചതില്‍ ഖേദമുണ്ടെങ്കില്‍ അതും പ്രതിപാദിക്കണമെന്ന സര്‍വേ പങ്കെടുത്തവരോട് ആവശ്യപ്പെട്ടിരുന്നു. ജിഡിഎസ് ഖേദത്തെ നിര്‍വചിച്ചിരിക്കുന്നത് ' കുറച്ച് മദ്യം കഴിച്ചാല്‍ മതിയായിരുന്നു അല്ലെങ്കില്‍ തീരെ കഴിക്കണ്ടായിരുന്നു' എന്ന രീതിയിലാണ്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Most used emoji of 2021 | സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞവരാണോ? ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജി ഇതാണ്
Open in App
Home
Video
Impact Shorts
Web Stories