"മിലിന്ദിന്റെ ചിത്രത്തിൽ അശ്ലീലമായി ഒന്നും തന്നെയില്ല. കാണുന്ന ആളിന്റെ കാടുകയറിയുള്ള ഭാവനയിലാണ് അശ്ലീലം... നഗ്നത ഒരു കുറ്റകൃത്യമെങ്കിൽ എല്ലാ നാഗ സന്യാസിമാരെയും അറസ്റ്റ് ചെയ്യണം. ഭസ്മം പൂശുന്നത് ഒരു ന്യായീകരണമല്ല," പൂജ തന്റെ ട്വീറ്റിൽ കുറിച്ചു.
അതേസമയം കനകോണയിലെ ചാപോളി ഡാമിൽ വച്ച് നടത്തിയ ചിത്രീകരണത്തിന്റെ പേരിൽ നടി പൂനം പാണ്ഡെക്കെതിരെ കേസ് എടുത്തതിൽ ഇരട്ടത്താപ്പെന്ന് ആരോപണം ഉയർന്നിരുന്നു. ഡാം പരിസരത്ത് അതിക്രമിച്ച് കയറിയതിന് പൂനം പാണ്ഡെയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെടുകയായിരുന്നു. ഒരേ സമയം പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ പൂനത്തിന്റെ ഷൂട്ട് മാത്രം അശ്ലീലം എന്ന് വിളിക്കപ്പെടുകയും മിലിന്ദിന്റെ ചിത്രം അഭിനന്ദിക്കപ്പെടുകയും ചെയ്തതിനെതിരെ ഒരു വിഭാഗത്തിൽ നിന്നും എതിർപ്പുണ്ടായി.
വളരെ വർഷങ്ങൾക്ക് മുൻപ് കാമസൂത്ര കോണ്ടം പരസ്യത്തിന്റെ പേരിൽ വിവാദനായികയായ താരമാണ് പൂജ ബേദി. മാർക് റോബിൻസണും പൂജയുമായിരുന്നു പരസ്യത്തിലെ മോഡലുമാർ. ചിത്രം 1990കളുടെ തുടക്കത്തിൽ ഒട്ടേറെ ഒച്ചപ്പാട് സൃഷ്‌ടിച്ചിരുന്നു. തനിക്ക് ആ പരസ്യ ചിത്രീകരണം സമ്മാനിച്ച സർപ്രൈസുകളുടെ കാര്യം പിന്നീട് പൂജ മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു. ഈ ചിത്രീകരണവും ഗോവയിൽ വച്ചായിരുന്നു.