TRENDING:

വിയറ്റ്നാമിലെത്തിയ ഇന്ത്യാക്കാരൻ ഒരു രസത്തിന് മലദ്വാരത്തിലൂടെ കയറ്റിയ ജീവനുള്ള മത്സ്യം ആന്തരാവയങ്ങൾ കടിച്ചു മുറിച്ചു

Last Updated:

പരിശോധനയിൽ യുവാവ് മലദ്വാരം വഴി ഈൽ മത്സ്യത്തെ ശരീരത്തിലേക്ക് കയറ്റിയതായും രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ ഈൽ യുവാവിന്റെ മലാശയവും വൻകുടലും കടിച്ചു മുറിച്ചതായും ഡോക്ടർമാർ പറഞ്ഞു. എക്സ്റേ ഉൾപ്പെടെയുള്ള പരിശോധനയിൽ യുവാവിന്റെ ആമാശയത്തിൽ ഈലിനെ ഡോക്ടർമാർ കണ്ടെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലദ്വാരത്തിലേക്ക് ജീവനുള്ള ഈൽ മത്സ്യത്തെ കയറ്റിയ ഇന്ത്യൻ പൗരൻ കഠിനമായ വയറുവേദനയെത്തുടർന്ന് വിയറ്റ്നാമിൽ ചികിത്സ തേടി. വിയറ്റ്നാമിൽ താമസമാക്കിയ 31കാരനാണ് ജൂലൈ 27 ന് കടുത്ത വയറുവേദനയെത്തുടർന്ന് ഹനോയിലെ വിയറ്റ്‌ ഡക് ആശുപത്രിയിൽ എത്തിയത്. പരിശോധനയിൽ യുവാവ് മലദ്വാരം വഴി ഈൽ മത്സ്യത്തെ ശരീരത്തിലേക്ക് കയറ്റിയതായും രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ ഈൽ യുവാവിന്റെ മലാശയവും വൻകുടലും കടിച്ചു മുറിച്ചതായും ഡോക്ടർമാർ പറഞ്ഞു. എക്സ്റേ ഉൾപ്പെടെയുള്ള പരിശോധനയിൽ യുവാവിന്റെ ആമാശയത്തിൽ ഈലിനെ ഡോക്ടർമാർ കണ്ടെത്തി. മലദ്വാരം വഴി അകത്തെത്തിയ ഈൽ കുടലിലൂടെ വയറിനുള്ളിലെത്തി.
(Facebook/Viet Duc University Hospital)
(Facebook/Viet Duc University Hospital)
advertisement

മലദ്വാരത്തിലൂടെ തന്നെ ഈലിനെ പുറത്തെത്തിക്കാമെന്നാണ് ഡോക്ടർമാർ ആദ്യം കരുതിയത്. ഡോക്ടർമാരുടെ പ്രതീക്ഷകൾ വഴിമുടക്കി യുവാവിന്റെ മലദ്വാരത്തിൽ വലിയ ഒരു ചെറുനാരങ്ങ കൂടി ഡോക്ടർമാർ കണ്ടെത്തി. ഇതേ തുടർന്ന് യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയിൽ 25 ഇഞ്ച് നീളവും 4 ഇഞ്ച് വീതിയുമുള്ള ഈൽ മത്സ്യത്തെ ജീവനോടെയും ഒപ്പം ഒരു ചെറുനാരങ്ങയും പുറത്തെടുത്തു. ശരീരത്തിനുള്ളിൽ കയറിയ ഈൽ യുവാവിന്റെ വൻകുടലിൽ പരിക്കേൽപ്പിച്ചതിനാൽ മലവിസർജനം സുഗമമാക്കുന്നതിനുള്ള ശസ്ത്രക്രിയയായ കോളോസ്റ്റോമിയും ചെയ്യേണ്ടി വന്നു.

ലൈംഗിക താൽപ്പര്യങ്ങളുടെ പുറത്ത് കുപ്പികൾ, കളിപ്പാട്ടങ്ങൾ എന്നിവ ചില യുവാക്കൾ മലദ്വാരത്തിൽ കയറ്റാറുള്ളതായും അത്തരമാളുകൾ മുൻപും ആശുപത്രിയിൽ എത്തിയിട്ടുണ്ടെന്നും സർജറി വിഭാഗം വൈസ് ഡയറക്ടറായ ലേ നാറ്റ് ഹ്യൂ പറഞ്ഞു. എന്നാൽ, ഇതാദ്യമായാണ് ജീവനുള്ള ഒരു ജീവിയെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

advertisement

ഈലുകൾക്ക് ദീർഘ നേരം വായു ഇല്ലാതെ ജീവിക്കാൻ സാധിക്കും. അത് ആന്തരാവയവങ്ങൾക്ക് മുറിവേൽപ്പിക്കാനുള്ള സാധ്യതയുള്ളതിനാൽ ജീവനുള്ളവയെ മലദ്വാരത്തിലൂടെ കയറ്റരുതെന്നും ഹ്യൂ പറഞ്ഞു. എന്നാൽ വിയറ്റ്നാമിൽ മലദ്വാരത്തിലൂടെ ഈലിനെ കയറ്റുന്ന ആദ്യ സംഭവമായിരുന്നില്ല ഇത്. ഈ വർഷം മാർച്ചിൽ ക്വാങ്‌ നിൻ പ്രവിശ്യയിലെ ഹായ് ഹാ ഡിസ്ട്രിക്ട് സെന്ററിൽ 43കാരന്റെ മലദ്വാരത്തിൽ നിന്നും 12 ഇഞ്ച് നീളമുള്ള ഈലിനെ നീക്കം ചെയ്തിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിയറ്റ്നാമിലെത്തിയ ഇന്ത്യാക്കാരൻ ഒരു രസത്തിന് മലദ്വാരത്തിലൂടെ കയറ്റിയ ജീവനുള്ള മത്സ്യം ആന്തരാവയങ്ങൾ കടിച്ചു മുറിച്ചു
Open in App
Home
Video
Impact Shorts
Web Stories