ഇന്ന് രാവിലെ ആരാധകരെ ആവേശത്തിലാക്കിയാണ് താരം പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജിമ്മിൽ നിന്നുള്ള പുതിയ വീഡിയോയിൽ ലാലേട്ടന്റെ കാലുകളാണ് ഫോക്കസ് ചെയ്തിരിക്കുന്നത്.
അടുത്തിടെ ജിമ്മിൽ കൂടുതൽ സമയം ചിലവഴിക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്. നടി കല്യാണി പ്രിയദർശൻ ജിമ്മില്‍ മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രം പങ്കുവെച്ചിരുന്നു. മോഹന്‍ലാല്‍ നായകനാകുന്ന 'ബ്രോ ഡാഡി'യില്‍ കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നുണ്ട്.
നേരത്തേ , മോഹൻലാൽ ജിമ്മിൽ നിന്നുള്ള മറ്റൊരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് നടൻ പൃഥ്വിരാജ് നൽകിയ കമന്റും ശ്രദ്ധേയമായിരുന്നു. താൻ വരുമ്പോൾ ലാലേട്ടൻ വർക്ക്ഔട്ട് ചെയ്യുകയായിരുന്നു. താൻ തിരിച്ചുവരുമ്പോഴും അദ്ദേഹം അവിടെ തന്നെയുണ്ടെന്നായിരുന്നു പൃഥ്വിയുടെ കമന്റ്.
പുതിയ വീഡിയോ കണ്ട് അന്തംവിട്ടിരിക്കുകയാണ് മോഹൻലാലിന്റെ ആരാധകരും മലയാളത്തിലെ യുവതാരങ്ങളും. വീഡിയോയുടെ അവസാനം ലാലേട്ടന്റെ സിഗ്നേച്ചർ ചിരിയും കാണാം.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹൈദരാബാദില്‍ പൂര്‍ത്തിയായത്. പാക്കപ്പിന് ശേഷമുള്ള ഒരു ഒത്തുചേരലിന്റെ ചിത്രം പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. ഫാമിലിനൈറ്റ്‌സ് എന്ന ക്യാപ്ഷനോട് കൂടി മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പമുള്ള ചിത്രമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൃഥ്വീരാജിന്റെ ഭാര്യ സുപ്രിയയും ചിത്രത്തിലുണ്ട്.
മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ പൃഥ്വിയുടേതടക്കമുള്ള ക്യാരക്റ്റര്‍ ലുക്കുകള്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തേ തന്നെ പങ്കു വച്ചിരുന്നെങ്കിലും പ്രധാന കഥാപാത്രമായ മോഹന്‍ലാലിന്റെ ചിത്രം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആദ്യമായി മോഹന്‍ലാലിന്റെ ഒരു ലൊക്കേഷന്‍ ചിത്രം പങ്കുവച്ചിരിക്കുകയാണ് ബ്രോഡാഡി എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. മുണ്ടും ജുബ്ബയുമണിഞ്ഞ താരത്തിനെയാണ് ചിത്രത്തില്‍ താരമണിഞ്ഞിരിക്കുന്നത്. ഒപ്പം സംവിധായകനായ പൃഥ്വീരാജും അമ്മ മല്ലിക സുകുമാരനുമുണ്ട്.