വൈറൽ വീഡിയോയ്ക്ക് പിന്നിലെ കഥ ഇങ്ങനെയാണ്. ഒരു ദിവസം സ്കൂൾ കഴിഞ്ഞ് പുതിയ ഒരു ജാക്കറ്റും ധരിച്ചാണ് കുഞ്ഞ് മില വീട്ടിലെത്തിയത്. എന്നാൽ ഇത് അവൾക്ക് വാങ്ങിക്കൊടുത്തതായി അച്ഛനും അമ്മയ്ക്കും ഒരു ധാരണയുമില്ല. ഇതോടെ മകളിൽ നിന്ന് തന്നെ കാര്യങ്ങൾ ചോദിച്ചറിയാൻ പിതാവ് ഇഹബ് തീരുമാനിച്ചു.
Also Read-ഇടിക്കൂട്ടിൽ മാത്രമല്ല ഗായികയായും തിളങ്ങി മേരി കോം
പിന്നീട് അച്ഛനും മകളും തമ്മിലുള്ള ചോദ്യോത്തരങ്ങളാണ് വീഡിയോയിലുള്ളത്. എവിടെ നിന്നാണ് ഇത് വാങ്ങിയതെന്നും എത്ര രൂപയായെന്നും അച്ഛൻ ചോദിക്കുന്നു. ജാക്കറ്റ് കടയിൽ നിന്നാണെന്നും അഞ്ച് രൂപയായെന്നും തന്റെ കൃത്യം അളവാണെന്നും ഇഷ്ടപ്പെട്ട കളറാണെന്നും മിലയുടെ നിഷ്കളങ്ക മറുപടി. എല്ലാ ചോദ്യങ്ങൾക്കും ഒട്ടും മടികൂടാതെ കുഞ്ഞ് മില ഉത്തരം നൽകിയതോടെ ക്ലാസിൽ വേറെ ആർക്കാണ് ഇത്തരം ജാക്കറ്റുള്ളതെന്ന് ഇഹബ് ചോദിക്കുന്നു. ഇതിന് ക്ലാസിലെ ഒരു കുട്ടിയുടെ പേര് പറഞ്ഞ് മറുപടിയും നൽകുന്നുണ്ട് മില.
advertisement
അധികം വൈകാതെ തന്നെ ഈ ചോദ്യം ചെയ്യൽ സോഷ്യൽ മീഡിയയിൽ വൈറലായി. കുട്ടിക്കാലം ഓർമ്മ വന്നുവെന്നാണ് പലരും കുറിച്ചത്. ഒരു കുഞ്ഞ് മോഷണമാണ് നടത്തിയതെങ്കിലും സോഷ്യൽ മീഡിയ മിലയ്ക്കൊപ്പമാണ്. അതേസമയം അടുത്ത ദിവസം തന്നെ ജാക്കറ്റ് അതിന്റെ യഥാർഥ ഉടമയ്ക്ക് മടിയൊന്നും കൂടാതെ തന്നെ മില തിരിച്ചു നൽകിയെന്നും കുട്ടിയുടെ അമ്മ ട്വിറ്റർ വഴി അറിയിച്ചിട്ടുണ്ട്.