ഇപ്പോഴിതാ വിവാദങ്ങൾ താരത്തിന്റെ പിന്നാലെ കൂടിയിരിക്കുകയാണ്. രൺവീറിന്റെ നഗ്ന ഫോട്ടോകൾ അദ്ദേഹത്തെ കുഴപ്പത്തിലാക്കിയെന്നാണ് റിപ്പോർട്ട്.
സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടനെതിരെ മുംബൈ പോലീസിൽ പരാതി ലഭിച്ചിരിക്കുകയാണ്.
പോലീസിന് ലഭിച്ച പരാതിയിൽ രൺവീർ സിംഗ് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. രൺവീറിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് മുതൽ തരംഗമായിരുന്നു. നിരവധി സെലിബ്രിറ്റികൾ നടനെ പിന്തുണച്ചപ്പോൾ, ഒരു സ്ത്രീയാണ് ഇത്തരത്തില്‍ നഗ്ന ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവർത്തി ചോദിച്ചത്.
advertisement
അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് രൺവീറിന് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫാഷന്‍ ഐക്കണ്‍ കൂടിയായ രണ്‍വീര്‍ ഇതിന് മുന്‍പും യൂണിക്ക് ഫോട്ടോഷൂട്ടുകള്‍ ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്. 1972ൽ കോസ്‌മോപൊളിറ്റൻ മാസികയിലെ ബർട്ട് റെയ്‌നോൾഡ്‌സിന്റെ ഐക്കണിക് ഫോട്ടോഷൂട്ടിനുള്ള ആദരാഞ്ജലിയാണ് പേപ്പര്‍ മാസികയ്ക്ക് വേണ്ടിയുള്ള രണ്‍വീറിന്റെ നഗ്നഫോട്ടോഷൂട്ട്.
ദി ലാസ്റ്റ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍’എന്ന അടിക്കുറിപ്പോടെ മാഗസിന്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു താഴെ ആരാധക കമന്റുകളുടെ ബഹളമാണ്. അതിനിടയിലാണ് ഇപ്പോൾ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് നടനെതിരെ മുംബൈ പോലീസിൽ പരാതി ലഭിച്ചിരിക്കുന്നത്.