ബ്ലാക്ക് ഡ്രം ഫിഷിൻ്റെ ഇണചേരൽ സമയത്ത് പുറപ്പെടുവിക്കുന്ന ശബ്ദമാകാം ഇതെന്ന് ശാസ്ത്രജ്ഞനായ ഡോ.ജെയിംസ് ലൊകാസ്സിയോ പറയുന്നു. കറുപ്പിനും ചാരനിറത്തിനും സമാനമായ വലിയ ചെതമ്പലുകളുള്ള മത്സ്യങ്ങളാണ് ബ്ലാക്ക് ഡ്രം ഫിഷ്. ചെമ്മീൻ, ഞണ്ട്, കക്കയിറച്ചി, ചിപ്പികൾ എന്നിവയാണ് ഇവ പ്രധാനമായും ഭക്ഷണമാക്കുന്നത്. അതേസമയം, മത്സ്യങ്ങളുടെ ഇണചേരൽ ആണോ ഇതിന്റെ യഥാർത്ഥ കാരണം എന്നതും ഇതുവരെ കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല.
അണ്ടർവാട്ടർ മൈക്രോഫോണുകൾ സ്ഥാപിച്ച് ഇക്കാര്യം നിരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഈ ശാസ്ത്രജ്ഞൻ. ഇദ്ദേഹത്തെ സഹായിക്കാനായി പ്രദേശവാസികൾ ഫണ്ട് സമാഹരിക്കാനും ആരംഭിച്ചിട്ടുണ്ട്. അണ്ടർവാട്ടർ മൈക്രോഫോണുകൾക്കായി ഏകദേശം 2500 ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനകം 500 ഡോളർ നാട്ടുകാരെല്ലാം ചേർന്ന് ശേഖരിച്ചിട്ടുണ്ട് " ഇതിന് കൃത്യമായ ഒരു ഉത്തരം ലഭിക്കുന്നത് ഈ പ്രദേശത്തെ മുഴുവൻ ആളുകൾക്കും സഹായകമാകും", എന്ന് ശാസ്ത്രജ്ഞന്റെ സഹപ്രവർത്തകയായ സാറാ ഹീലി മാധ്യമങ്ങളോട് പ്രതികരിച്ചു.
advertisement
ബ്ലാക്ക് ഫിഷുകളുടെ ഇണചേരൽ ശബ്ദം സമുദ്രത്തിന്റെ അടുത്തട്ടിലൂടെയാണ് കൂടുതലും സഞ്ചരിക്കുക എന്നും ഡോ ലൊകാസിയോ പറയുന്നു. ഒരു മൈൽ അകലെയുള്ള ആളുകൾക്ക് ഈ ശബ്ദം കേൾക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്ന കാര്യം, മൈക്രോ ഫോണുകൾ സ്ഥാപിക്കുന്നത് വഴി വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിഗൂഢമായി തുടരുന്ന ഈ ശബ്ദത്തിന്റെ കൃത്യമായ കാരണം അറിയാനുള്ള ആകാംക്ഷയിലാണ് ഇവിടുത്തെ ജനങ്ങൾ.
: